കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയുടെ അനുരണനങ്ങള്‍ തുടരുകയാണ്. ചാവേര്‍ ആക്രമണത്തിലെ മുഖ്യപ്രതി സഹ്രന്‍ ഹാഷിമിന്റെ ജന്മപട്ടണമായ സെയിന്തമരുതുവില് പോലീസ് റെയ്ഡ് നടത്തുന്നതിനിടെ ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് ആറു കുട്ടികള്‍ അടക്കം 15 പേര് കൊല്ലപ്പെട്ടു. ഈ വീട്ടില്‍ സ്ഫോടകവസ്തുക്കളും, ജനറേറ്ററും. ഡ്രോണും, ബാറ്ററുകളും കണ്ടെത്തി. ...
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. വിവിധ അന്തര്‍ദേശീയ മാധ്യമങ്ങളാണ് മരണസംഖ്യ പുറത്ത് വിട്ടിരിക്കുന്നത്. വിവിധ ഇടങ്ങളിലായി അഞ്ഞൂറില്‍ അധികം ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പലരുടേയും പരിക്ക് ഗുരുതരമായത് കൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് ...
ഇസ്ലാമാബാദ് : പാകിസ്താനില്‍ വന്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 50ലധികം പേര്‍ക്ക് പേര്‍ക്കു പരിക്കേറ്റു. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ കത്വയിലെ ജനത്തിരക്കേറിയ ചന്തയിലാണ് സ്ഫോടനമുണ്ടായത്. പച്ചക്കറി കടയിലെ ഉരുളക്കിഴങ്ങ് ചാക്കില്‍ വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. കട ...
ഗുവാങ്സോ: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൈസ്തവ വിശ്വാസത്തെ അടിച്ചമര്‍ത്തുന്ന രീതി കൂടുതല്‍ ശക്തമായി വ്യാപിക്കുന്നു. തങ്ങളുടെ അയല്‍വക്കങ്ങളില്‍ ഗവണ്മെന്റ് അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ക്രൈസ്തവരെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1,500 ഡോളര്‍ പ്രതിഫലമായി നല്‍കുമെന്ന് ഗുവാങ്സോ നഗരത്തിലെ റിലീജിയസ് അഫയേഴ്സ് ...
ലണ്ടന്‍: ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് ഇനി മുതൽ സാമ്പത്തിക സഹായം നൽകരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ബ്രിട്ടീഷ് പാർലമെന്റിനോട് ആവശ്യപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പീഡനം ഏൽക്കുന്ന രണ്ടരകോടിയോളം വരുന്ന ക്രൈസ്തവർക്കു വേണ്ടി കൂടുതൽ എന്തെങ്കിലും സഹായം ചെയ്യണമെന്നും അദ്ദേഹം പാർലമെന്റ് അംഗങ്ങളോട് പറഞ്ഞു. നിയമ ...
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ള ക്രൈസ്തവ വിശ്വാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം പരിവര്‍ത്തനം നടത്തി വിവാഹം ചെയ്തു. ഫൈസലാബാദ് ജില്ലയിലെ ദാന്ദ്ര എന്ന ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലെ അംഗമായ ഷാലറ്റ് ജാവേദ് എന്ന പെൺകുട്ടിയെയാണ് സഫർ ഇക്ബാൽ എന്ന ഇസ്ലാം മതവിശ്വാസി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മത പരിവര്‍ത്തനം ...
ടൊറന്റോ: കാനഡയിലെ മോൺട്രിയലിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ഒറേട്ടറിയിൽ വിശുദ്ധ കുർബാന മധ്യേ വൈദികന് കുത്തേറ്റു. ഫാ. ക്ലൗഡെ ഗ്രോ എന്ന വൈദികനാണ് കുത്തേറ്റത്. വലിയ കത്തിയുമായി ദേവാലയത്തിൽ എത്തിയ അജ്ഞാതൻ വൈദികനെ കുത്തി പരിക്കേൽപ്പിക്കുകയായിരിന്നു. സെൽ ലൂമിയറേ എന്ന മാധ്യമത്തിൽ തിരുക്കർമ്മങ്ങൾ തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഇതേ ...
എത്യോപ്യയില്‍ വിമാനം തകര്‍ന്നു മരിച്ച 157 പേരില്‍ ടെന്നസിയില്‍ നിന്നുള്ള ഇന്ത്യന്‍ ഡോക്റ്റര്‍ മനിഷ നകവരപുവും. 4 ഇന്ത്യാക്കാരാണു അപകടത്തില്‍ മരിച്ചത്. 8 അമേരിക്കക്കാര്‍ അടക്കം 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരിച്ചു അപകടത്തെത്തുടര്‍ന്ന് ബോയിംഗ് 737 മാക്സ്-8 വിമാനങ്ങള്‍ സിഗപ്പൂരടക്കം പല രാജ്യങ്ങളും പറപ്പിക്കുന്നത് നിര്‍ത്തി വച്ചു. ഏതാനും ...
കെയ്റോ: ഈജിപ്തില്‍ മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ച കൂടുതല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി സമര്‍പ്പിച്ച 783 ദേവാലയങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിന് ഈജിപ്ത് പ്രധാനമന്ത്രി മോസ്തഫ കമാല്‍ മാഡ്ബൗലിയുടെ നേതൃത്വത്തിലുള്ള മന്തിസഭ അംഗീകാരം നല്കി. അടുത്ത വര്‍ഷം നിയമസാധുതക്കായി അപേക്ഷിച്ചിരിക്കുന്ന 700 ദേവാലയങ്ങള്‍ക്ക് കൂടി നിയമസാധുത നല്കുവാന് ...
ക്യാനഡ: നോവസ്കോഷ്യ ഹാലിഫാക്സിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു ഭവനത്തിലെ 7 കുട്ടികൾ കൊല്ലപ്പെട്ടു. തത്സമയം ഭവനത്തിൽ ഉണ്ടായിരുന്നമാതാപിതാക്കളെ അഗ്നിബാധയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു. ഇതിൽ പിതാവിന്റെ നില അതീവഗുരുതരമാണു. ഫെബ്രുവരി 18 തിങ്കളാഴ്ച അതിരാവിലെ 1 മണിയോടടുത്ത സമയത്താണു തീപിടുത്തമുണ്ടായ വിവരം അറിഞ്ഞു അഗ്നിശമനാസേനക്കാർ സ്ഥലത്തെത്തിയത്. മരണമടഞ്ഞകുട്ടികൾ 3 മാസം പ്രായം മുതൽ 14 വയസ്സ് ( Abdullah Barho 3 months, Rana Barho 2, Hala Barho 3 , Ghala Barho 8, Mohamad Barho 10, Rola Barho 12, Ahmad Barho 14) പ്രായംവരെയുള്ളവർആയിരുന്നു. അയൽക്കാരുടെ ദൃക്സാക്ഷിവിവരണം അനുസരിച്ച് രാത്രി ഏകദേശം 12:30 കഴിഞ്ഞപ്പോഴാണു അത്യുച്ചത്തിൽ സ്ഫോടനശബ്ദം കേട്ടത്. ഓടിയെത്തിനോക്കുമ്പോൾ ഭവനത്തിന്റെ മുകളിലത്തെ നിലയും, രണ്ടാം നിലയും തീ ആളിപടരുന്നതായി കണ്ടു. അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്അത്യാഹിതം സംഭവിച്ച കുടുംബം 2 വർഷങ്ങൾക്ക് മുൻപേയാണു സിറിയായിൽ നിന്നും അഭയാർത്ഥികളായി ക്യാനഡയിൽ എത്തിയത്. ഏകദേശം മൂന്നുമാസങ്ങൾക്ക് മുൻപ് ആണു ഇപ്പോൾ അഗ്നിബാധയുണ്ടായ ഈ ഭവനത്തിൽ താമസം ആക്കിയത്. ഇവർ പാർത്തിരുന്ന അയൽപക്കത്തെ ഭവനങ്ങൾ എല്ലാംഅടുത്തിടെ പണികഴിപ്പിച്ചതാണു. തീപിടുത്തത്തിന്റെ കാരണം അറിവില്ല. മരണമടഞ്ഞവരുടെ സംസ്കാരം ഇസ്ലാം മത വിശ്വാസ പ്രകാരം പിന്നീട് നടക്കും. വാർത്ത: സാം മാത്യു ഡാളസ്.
Connect with us
join followers join followers join followers