തൃശൂർ, ഇന്ത്യ — അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റിനെ നയിച്ചിരുന്ന മാർ അപ്രേം മെത്രാപ്പോലീത്ത, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂലൈ 7 ന് കേരളത്തിലെ തൃശൂരിൽ വച്ച് കാലം ചെയ്തു . 85 വയസ്സായിരുന്നു. നര്മ്മബോധത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ആള്രൂപമായിരുന്ന അപ്രേം തൃശൂരിന്റെ സാംസ്കാരിക ...
കോട്ടയം : ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്രൈസ്തവ ദർശനവും ബൈബിൾ സന്ദേശവും സാഹിത്യരചനയിലൂടെ പ്രകാശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവ എഴുത്തുകാരുടെ പൊതുവേദിയാണ് ക്രൈസ്തവ സാഹിത്യ അക്കാദമി. ഫെബ്രു.8 ന് കൂടിയ സമ്മേളനത്തിൽ പ്രസിഡൻറ് ജെ.സി ദേവ് അദ്ധ്യക്ഷനായിരുന്നു. ടോണി ഡി. ചെവ്വൂക്കാരൻ ആമുഖ പ്രഭാഷണം ...
തിരുവല്ല: കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വന്ന നിരോധനാജ്ഞ പ്രകാരം ആരാധനാലയങ്ങൾ അടച്ചിടപ്പെടേണ്ടി വന്നപ്പോൾ ദൈവജനത്തിനു ആത്മീയ കൂട്ടായ്മ അനുഭവവേദ്യമാക്കിയ പവർവിഷൻ ടി.വി.യുടെ “വീട്ടിലെ സഭായോഗം” നൂറിന്റെ നിറവിൽ. മാർച്ച് 22, 2021 -ൽ പവർവിഷൻ ടി. വി. ചാനൽ വഴിയായി പ്രാർത്ഥിച്ച് ആരംഭിച്ച ആത്മിക ശുശ്രൂഷ 2022 ഫെബ്രുവരി 13 നു 100 ആഴ്ചകൾ പിന്നിടും. ചാനൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി പണി കഴിപ്പിക്കുന്ന പുതിയ പ്രക്ഷേപണനിലയുടെ പ്രവർത്തനോദ്ഘാടനം അന്നേദിനം രാവിലെ 7:30 നു പവർവിഷൻ ടി.വി. സ്ഥാപക ചെയർമാൻ റവ. ഡോ. കെ. സി. ജോൺ, മാനേജിംഗ് ഡയറക്ടർ റവ. ഡോ. ആർ. ഏബ്രഹാം, മാനേജിംഗ് ഡയറക്ടർ ഡോ. മാത്യൂസ് ചാക്കോ എന്നിവരുടെ സാന്നിദ്ധ്യത്തിലും, പ്രാർത്ഥനയോടും നടത്തപ്പെടും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു വിശ്വാസികളിൽ കൂട്ടായ്മയുടെ മാധുര്യം പകരുവാനും, പെന്തക്കോസ്ത് വിശ്വാസികൾ അല്ലാത്ത ഇതര ക്രൈസ്തവ-അക്രൈസ്തവ വിഭാഗങ്ങൾക്ക് വചനത്തിന്റെ പ്രകാശനം ചൊരിയുവാനും ഈ നൂറാഴ്ചകൾക്ക് സാധിതമായി. അനുഗ്രഹീത ദൈവദാസന്മാരായ കെ. സി. ജോൺ, ആർ. ഏബ്രഹാം, ബാബു ചെറിയാൻ, രാജു പൂവക്കാല, കെ.സി. ശാമുവേൽ, പ്രിൻസ് തോമസ്, ഷാജി എം. പോൾ, അനീഷ് തോമസ് എന്നിവരുടെ നേതൃത്വവും, വചനശുശ്രൂഷയും വീട്ടിലെ സഭായോഗത്തിന്റെ ഒരു സുപ്രധാന ഭാഗമാണു. തെളിവുള്ള വചനം ശ്രവിക്കുന്നതിനും, സമർപ്പണമുള്ള ഗായക സംഘത്തോടു ചേർന്ന് ആത്മനിറവിൽ പാടി ആരാധിക്കുവാനും വേദി ഒരുക്കുക വഴി ലോക്ക്ഡൗൺ കാലയളവിൽ, വീട്ടിലെ സഭായോഗം വിശ്വാസ ജനത്തിന്റെ ആത്മിക ഉത്തേജനത്തിന്റെ ഭാഗമായി മാറി. സുവിശേഷ പ്രതിജ്ഞാബദ്ധരായ ദൈവദാസന്മാരുടെയും, ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഒരു പറ്റം പിന്നണി പ്രവർത്തകരുടെയും , പ്രാർത്ഥന സഹകാരികളായ പ്രേക്ഷകരുടെയും കൂട്ടായ പ്രയത്ന ഫലമാണു വീട്ടിലെ സഭായോഗം 100 ഞായറാഴ്ചയിലേക്ക് പ്രവേശിക്കുവാൻ ഇടയായത്. വ്യക്തമായ സുവിശേഷ ദർശനത്തോടെ 2005-ൽ പ്രാർത്ഥിച്ചു ആരംഭിച്ച പവർവിഷൻ മീഡിയ മിനിസ്ട്രിയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രതിസന്ധികളിൽ പതറാതെ നിർത്തുമാറാക്കിയ ദൈവത്തിന്റെ വിശ്വസ്തതയും മുതൽക്കൂട്ടായി ഉണ്ടായിരുന്നു.
ക്രിസ്തീയ ഗാനരചയിതാവ് സൂരജ് വാഴമുട്ടം കോവിഡ് ബാധിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് ശ്വാസം മുട്ടൽ നിമിത്തം ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥനയെ ആവശ്യപ്പെടുന്നു.
ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലൊരു ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് ...
ജെറുസലേം: ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിൽ എത്തിക്കും. മൃതദേഹം നാളെ രാത്രി ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവരും. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്കലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ ...
ഇസ്രായേൽ : ഹമാസ് തീവ്രവാദികളുടെ മിസൈൽ അക്രമങ്ങൾ ഇസ്രായേലിൽ നിന്ന് തന്റെ വ്ലോഗ് വഴി വിവരിച്ച സനോജ് എബ്രഹാമിന് ജിഹാദി ഭീഷണി. ഇസ്രായേലിൽ നടക്കുന്ന കാര്യങ്ങളെ അതേപോലെ കാണിക്കുന്ന സനോജ് കുറച്ചു മണിക്കൂറുകളായി ജിഹാദി ഭീഷണി നേരിടുകയാണ്. സനോജ് കേരളത്തിൽ വന്നാൽ തലയറുത്തു കളയുമെന്നു വരെയാണ് ഇസ്ളാമിസ്റ്റുകളുടെ സോഷ്യൽ ...
പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ അംഗം മേടയിൽ സൂസമ്മാമയുടെ മകൾ ബിനിയുടെ ഭർത്താവ് അനീഷ് ജേക്കബ് നിര്യാതനായി.സംസ്ക്കാരം പിന്നീട്
ചർച്ച ഓഫ് ഗോഡ് ദൈവസഭയുടെ സീനിയർ ശ്രുഷുഷകൻ പാമ്പാടി ഇലക്കൊടിഞ്ഞി സഭാംഗം, കളീയ്ക്കൽ വീട്ടിൽ പാസ്റ്റർ സി. കെ. ജോർജ് (82 വയസ്സ്) മെയ് 13 – വ്യാഴാഴ്ച്ച നിത്യതയിൽ പ്രവേശിച്ചു. ഭാര്യ : ശോശാമ്മ ജോർജ്. മക്കൾ : ലില്ലികുട്ടി, ബ്ലെസ്സൻ (ഒമാൻ), വർഗീസ് സി ജി ...
ഐ.പി.സി പാറശാല സെൻ്റർ പി.വൈ.പി.എ വൈസ് പ്രസിഡൻ്റും ഐ.പി.സി കൈവൻകാല സഭാ ശുശ്രൂകനും ഞങ്ങളുടെ സഹപ്രവർത്തകനുമായ പാസ്റ്റർ W D ശങ്കർ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
Connect with us
join followers join followers join followers