തിരുവല്ല: കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വന്ന നിരോധനാജ്ഞ പ്രകാരം ആരാധനാലയങ്ങൾ അടച്ചിടപ്പെടേണ്ടി വന്നപ്പോൾ ദൈവജനത്തിനു ആത്മീയ കൂട്ടായ്മ അനുഭവവേദ്യമാക്കിയ പവർവിഷൻ ടി.വി.യുടെ “വീട്ടിലെ സഭായോഗം” നൂറിന്റെ നിറവിൽ. മാർച്ച് 22, 2021 -ൽ പവർവിഷൻ ടി. വി. ചാനൽ വഴിയായി പ്രാർത്ഥിച്ച് ആരംഭിച്ച ആത്മിക ശുശ്രൂഷ 2022 ഫെബ്രുവരി 13 നു 100 ആഴ്ചകൾ പിന്നിടും. ചാനൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി പണി കഴിപ്പിക്കുന്ന പുതിയ പ്രക്ഷേപണനിലയുടെ പ്രവർത്തനോദ്ഘാടനം അന്നേദിനം രാവിലെ 7:30 നു പവർവിഷൻ ടി.വി. സ്ഥാപക ചെയർമാൻ റവ. ഡോ. കെ. സി. ജോൺ, മാനേജിംഗ് ഡയറക്ടർ റവ. ഡോ. ആർ. ഏബ്രഹാം, മാനേജിംഗ് ഡയറക്ടർ ഡോ. മാത്യൂസ് ചാക്കോ എന്നിവരുടെ സാന്നിദ്ധ്യത്തിലും, പ്രാർത്ഥനയോടും നടത്തപ്പെടും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു വിശ്വാസികളിൽ കൂട്ടായ്മയുടെ മാധുര്യം പകരുവാനും, പെന്തക്കോസ്ത് വിശ്വാസികൾ അല്ലാത്ത ഇതര ക്രൈസ്തവ-അക്രൈസ്തവ വിഭാഗങ്ങൾക്ക് വചനത്തിന്റെ പ്രകാശനം ചൊരിയുവാനും ഈ നൂറാഴ്ചകൾക്ക് സാധിതമായി. അനുഗ്രഹീത ദൈവദാസന്മാരായ കെ. സി. ജോൺ, ആർ. ഏബ്രഹാം, ബാബു ചെറിയാൻ, രാജു പൂവക്കാല, കെ.സി. ശാമുവേൽ, പ്രിൻസ് തോമസ്, ഷാജി എം. പോൾ, അനീഷ് തോമസ് എന്നിവരുടെ നേതൃത്വവും, വചനശുശ്രൂഷയും വീട്ടിലെ സഭായോഗത്തിന്റെ ഒരു സുപ്രധാന ഭാഗമാണു. തെളിവുള്ള വചനം ശ്രവിക്കുന്നതിനും, സമർപ്പണമുള്ള ഗായക സംഘത്തോടു ചേർന്ന് ആത്മനിറവിൽ പാടി ആരാധിക്കുവാനും വേദി ഒരുക്കുക വഴി ലോക്ക്ഡൗൺ കാലയളവിൽ, വീട്ടിലെ സഭായോഗം വിശ്വാസ ജനത്തിന്റെ ആത്മിക ഉത്തേജനത്തിന്റെ ഭാഗമായി മാറി. സുവിശേഷ പ്രതിജ്ഞാബദ്ധരായ ദൈവദാസന്മാരുടെയും, ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഒരു പറ്റം പിന്നണി പ്രവർത്തകരുടെയും , പ്രാർത്ഥന സഹകാരികളായ പ്രേക്ഷകരുടെയും കൂട്ടായ പ്രയത്ന ഫലമാണു വീട്ടിലെ സഭായോഗം 100 ഞായറാഴ്ചയിലേക്ക് പ്രവേശിക്കുവാൻ ഇടയായത്. വ്യക്തമായ സുവിശേഷ ദർശനത്തോടെ 2005-ൽ പ്രാർത്ഥിച്ചു ആരംഭിച്ച പവർവിഷൻ മീഡിയ മിനിസ്ട്രിയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രതിസന്ധികളിൽ പതറാതെ നിർത്തുമാറാക്കിയ ദൈവത്തിന്റെ വിശ്വസ്തതയും മുതൽക്കൂട്ടായി ഉണ്ടായിരുന്നു.
തോട്ടത്തിലെ വിലയേറിയ മാമ്പഴത്തിന് കാവൽക്കാരെ ഏർപ്പെടുത്തി മധ്യപ്രദേശിലെ ദമ്പതികൾ. ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴമായ ജാപ്പനീസ് മിയസാക്കി മാമ്പഴം കൃഷി ചെയ്യുന്ന ദമ്പതികളാണ് തങ്ങളുടെ തോട്ടത്തിലെ മിയസാക്കി മാവുകൾക്ക് കാവൽക്കാരെ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാവുകൾക്ക് കാവൽ നിൽക്കാൻ നാല് സുരക്ഷാ ഉദ്യോഗസ്ഥരെയും ആറ് നായ്ക്കളെയുമാണ് വിന്യസിച്ചിരിക്കുന്നത്. ജബൽപൂർ ...
ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയിന് അന്തരിച്ചു. 84 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചാണ് അന്ത്യം. കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്നാണ് മരണം. 2016 ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്യാണത്തില്‍ അനുശോചിച്ചു. സമൂഹത്തിനായുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഓര്‍മിച്ചു. ടൈംസ് ഫൗണ്ടേഷന് സ്ഥാപകയാണ്. പാവപ്പെട്ടവരെ ...
ഉത്തർപ്രദേശിൽനിന്ന് ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലിയ വലകെട്ടി ബിഹാർ. ബക്സർ ജില്ലയിലെ ചൗസായിൽ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകിവന്നിരുന്നു. കൂടുതൽ മൃതദേഹങ്ങൾ വരാൻ സാധ്യതയുള്ളതിനാലാണ് നദിയിൽ വല കെട്ടിയതെന്ന് ബിഹാറിലെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. ബിഹാർ–യുപി അതിർത്തിയിൽ റാണിഗഢ് ഭാഗത്ത് നദിയിൽ വലിയ ...
ന്യൂഡല്‍ഹി: ഇസ്രായേല്‍- പലസ്തീന് സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകണം. ഇതിനായുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കുമായി +972549444120 എന്ന ഹെല്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. ഇതിനിടെ ഇസ്രായേലില്‍ ഉണ്ടായ ...
കഷണ്ടിയുള്ളവരിൽ കോവിഡ് 19 – ഗുരുതരമാകുന്നതായി നേരത്തെ തന്നെ പഠനറിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, അതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠന റിപ്പോർട്ട്. കഷണ്ടിക്ക് കാരണമാകുന്നത് ആഡ്രോജൻ റിസെപ്ടർ(എ ആർ) ജീനിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്. TMPRESS2 എന്ന എൻസൈമുകളിലും ആൻഡ്രോജൻ സ്വാധീനം ചെലുത്താറുണ്ട്. TMPRESS2 എന്ന എൻസൈമുകൾക്ക് കോവിഡ് 19 കൂടുതൽ ...
പാറ്റ്ന : ശവസംസ്കാരത്തിനുള്ള പണം പിന്‍വലിയ്ക്കാന്‍ ബാങ്കില്‍ മൃതദേഹവുമായി എത്തി നാട്ടുകാരുടെ പ്രതിഷേധം. ഷാജഹാന്‍പുര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ സിംഗ്രിയാവന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. മഹേഷ് യാദവ് എന്ന അറുപതുകാരന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചത്. ശവസംസ്കാരത്തിനുള്ള പണമെടുക്കാനായാണ് ഇദ്ദേഹത്തിന്റെ മൃതദേഹവുമായി നാട്ടുകാര്‍ ബാങ്കിലെത്തിയത്. അക്കൗണ്ടിലെ പണത്തില്‍ നിന്ന് 20,000 ...
കോവിഡ് ബാധിച്ച് നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ലണ്ടൻ റോംഫോർഡ് സ്വദേശിയായ ജിയോമോൻ ജോസഫ് (46)വിടവാങ്ങി. കഴിഞ്ഞ മാർച്ച് മാസത്തിൽ കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ജിയോമോൻ അതീവഗുരുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റലുകളിലായി ചികിത്സയിലായിരുന്നു. കേംബ്രിഡ്ജ് പാപ്വർത്ത് ഹോസ്പിറ്റലിൽ എക്മോ ട്രീറ്റ്മെന്റിലായിരുന്ന ജിയോമോൻ എല്ലാ പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി ഇന്ന് രാത്രി ...
ഇടുക്കി: ദക്ഷിണ കൊറിയയിൽ ഗവേഷക വിദ്യാർഥിനിയായിരുന്ന ലീജ ജോസ് (28) ആണ് വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചത്. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷെർലിയുടെയും മകളാണ്. നാല് വർഷമായി ദക്ഷിണകൊറിയയിൽ ഗവേഷകവിദ്യാര്‍ഥിയായ യുവതി ഫെബ്രുവരിയിൽ അവധിക്കായി നാട്ടിലെത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻനിശ്ചയിച്ച പ്രകാരം മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നില്ല. ...
വിജയവാഡ: 1088 ആംബുലൻസുകൾ ഒരുമിച്ച് നാടിന് സമർപ്പിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢി. ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസുകൾ ആണ് നാടിന് സമർപ്പിച്ചത്. ഓരോ ജീവനും വിലപ്പെട്ടത് എന്ന ബോധ്യമാണ് സർക്കാരിനെന്നും ആന്ധ്രയുടെ ചരിത്രത്തിലെ തന്നെ അപൂർവ സംഭവമെന്നും ജഗൻ വിഡിയോ പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു. വെന്റിലേറ്റർ ...
Connect with us
join followers join followers join followers