ബന്ധര്‍ബാന്‍: പ്രാകൃത ആരാധനയില്‍ നിന്നും സത്യ ദൈവത്തെ കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി ബംഗ്ലാദേശിലെ ബാം ഗോത്ര സമൂഹം. മഴ, മരം, കല്ല്, സൂര്യന് തുടങ്ങിയവയെ ആരാധിച്ചുകൊണ്ടിരുന്ന പ്രാകൃത സമൂഹം ഇപ്പോള്‍ യേശു ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുകയും, സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിലെ ബാന്ദര്ബാന് മലനിരകളിലാണ് ബാം ...
സിയോള്‍: ഏഷ്യയിലെ ക്രൈസ്തവ വിശ്വാസികളില്‍ മൂന്നില്‍ ഒരാള്‍ വീതം മതപീഡനത്തിനു ഇരയാകുന്നുവെന്നു വ്യക്തമാക്കുന്ന പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ 2019-ലെ ‘വേള്‍ഡ് വാച്ച് ലിസ്റ്റി’ലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഷ്യയില്‍ ക്രൈസ്തവ പീഡനം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓപ്പണ്‍ ...
യേശുദേവന് ജനിച്ചുവീണ മാസത്തില്‍ തന്നെ ജനിച്ചവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്ന് പഠനം. ഏജിംഗ് റിസര്‍ച്ച് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഡിസംബറില്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍ നൂറോ അതിലധികമോ വര്‍ഷം ജീവിച്ചിരിക്കും എന്ന് വെളിപെടുത്തുന്നത്. എന്നുമാത്രമല്ല, യു.എസിലെ കോളജ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേ പറയുന്നത് ഡിസംബറില്‍ ജനിച്ചവര്‍ സത് സ്വഭാവികളും ...
വാഷിങ്ടണ്‍:ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും പതിക്കുന്ന കലുഷിതമായ ഭൂമിയിലാണ് ജീവന്റെ ആദ്യ കണം പൊട്ടിമുളച്ചത്. ഇതെങ്ങിനെ സംഭവിച്ചു എന്നറിയാനായി നിരവധി കാലമായി ശാസ്ത്രജ്ഞര്‍ ആദ്യകാല ഭൂമിയുടെ ചെറുപതിപ്പുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. ഇത്തരമൊരു ചെറുപതിപ്പില്‍ ജീവന് ഉടലെടുക്കാന്‍ കാരണമായ ആദിമ ആര് എന്‍ എയുടെ ഘടകങ്ങള്‍ സൃഷ്ടിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ...
ഐസ്വാൾ: ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ബൈബിളില്‍ അധിഷ്ഠിതമായ പ്രാർത്ഥനകളുടെ അകമ്പടിയോടെ പുതിയ ഭരണകൂടം ഇന്നു അധികാരമേല്‍ക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്ഥാനാരോഹണ ചടങ്ങിൽ ദേശീയ ഗാനത്തിന് പുറമേ ബൈബിൾ അധിഷ്ഠിത ഗാനങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ, കുഷ്ഠ രോഗികളുടെ ഗായക സംഘം നയിക്കുന്ന ഹല്ലേലൂയ്യ ...
ഐസ്വാൾ: പുതിയതായി മിസോറാമിൽ അധികാരമേറ്റ മിസോ നാഷണൽ ഫ്രണ്ട് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർണമായും ക്രിസ്ത്യൻ ആചാരങ്ങൾ മുൻ നിർത്തി ആയിരിക്കും എന്ന് നിയുക്ത നിയമ സഭാംഗം ലാൽറുത്കിമാ മാധ്യമങ്ങളോട് പറഞ്ഞു.സത്യ പ്രതിജ്ഞ ചടങ്ങിൽ വേദപുസ്തക വാക്യങ്ങൾ വായിക്കുന്നതിനു പുറമേ, ഹാൻഡലിന്റെ പ്രശസ്തമായ ഹല്ലെലുയ കോറസ് പോലുള്ള ക്രിസ്തീയ ...
ന്യൂഡല്‍ഹി: പ്രേഷിത പ്രവര്‍ത്തനത്തെക്കാളേറെ സമൂഹത്തിന്റെ നന്മയ്ക്കും നവോത്ഥാനത്തിനുമാണ് ഭാരതത്തിലെ ക്രൈസ്തവ സഭ പ്രവര്‍ത്തിച്ചതെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ രാത്രി നടത്തിയ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായ സെന്റ് തോമസ് ഇന്ത്യയിലെത്തി ...
Connect with us
join followers join followers join followers