ഡിസംബറില്‍ ജനിച്ച കുട്ടികള്‍ ദീര്‍ഘായുസ്സുള്ളവരും സന്തോഷവാന്മാരും ആണെന്ന് പഠനം
provision Dec 17
യേശുദേവന്‍ ജനിച്ചുവീണ മാസത്തില്‍ തന്നെ ജനിച്ചവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്ന് പഠനം. ഏജിംഗ് റിസര്‍ച്ച് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഡിസംബറില്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍ നൂറോ അതിലധികമോ വര്‍ഷം ജീവിച്ചിരിക്കും എന്ന് വെളിപെടുത്തുന്നത്.
എന്നുമാത്രമല്ല, യു.എസിലെ കോളജ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വേ പറയുന്നത് ഡിസംബറില്‍ ജനിച്ചവര്‍ സത് സ്വഭാവികളും ആരോഗ്യമുള്ളവരുമായിരിക്കുമെന്നാണ്. യു.എസില്‍ 1,749,400 ആളുകളില്‍ ഡിസംബറില്‍ ജനിച്ചവരില്‍ ഹൃദയരോഗങ്ങള്‍ വളരെ കുറവാണെന്നും പഠനം കണ്ടെത്തി.
ദ സണ്‍ ആണ് ഈ പഠനങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


