LOADING

Type to search

NATIONAL NEWS

കഷണ്ടിക്കാരിൽ കോവിഡ് ഗുരുതരമാകുന്നതിന്‍റെ കാരണം കണ്ടെത്തി പുതിയ പഠനം

provision May 09

കഷണ്ടിയുള്ളവരിൽ കോവിഡ് 19 – ഗുരുതരമാകുന്നതായി നേരത്തെ തന്നെ പഠനറിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, അതിന്‍റെ കാരണം കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠന റിപ്പോർട്ട്. കഷണ്ടിക്ക് കാരണമാകുന്നത് ആഡ്രോജൻ റിസെപ്ടർ(എ ആർ) ജീനിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്. TMPRESS2 എന്ന എൻസൈമുകളിലും ആൻഡ്രോജൻ സ്വാധീനം ചെലുത്താറുണ്ട്. TMPRESS2 എന്ന എൻസൈമുകൾക്ക് കോവിഡ് 19 കൂടുതൽ ഗുരുതരമാകുന്നതിൽ പങ്കു വഹിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനാലാണ് കഷണ്ടിക്കാരിൽ, കോവിഡ് രോഗം ഗുരുതരമാകാൻ കാരണം.

കഷണ്ടിക്കാരിൽ കോവിഡ് തീവ്രമാകാനുള്ള സാധ്യത 2.5 ഇരട്ടി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അമ്പത് വയസ് പിന്നിട്ട പകുതിയിലേറെ പേർക്കും കഷണ്ടിയുള്ളതിനാൽ കൂടിയാണ് ഇവരിൽ രോഗം കൂടുതൽ ഗുരുതരമാകുന്നത്. കഷണ്ടിയും കോവിഡും തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ, ഫലപ്രദമായ പുതിയ ചികിത്സാ രീതികളും മരുന്നുകളും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷക സംഘം.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.