LOADING

Type to search

KERALA NEWS USA NEWS

മനസ്സലിവുള്ള നല്ല ദൈവത്തോട്, ദേശത്തിന്റെ നിലവിളിയായി പവർവിഷന്റെ പ്രാർത്ഥനായജ്ഞം.

provision May 08

മനസ്സലിവുള്ള നല്ല ദൈവത്തോട്, ദേശത്തിന്റെ നിലവിളിയായി പവർവിഷന്റെ പ്രാർത്ഥനായജ്ഞം.

ഒറ്റ നോട്ടത്തിൽ
– 24 മണിക്കൂർ പ്രാർത്ഥന
– 24 + ലോക രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ
– 240+ പ്രാർത്ഥനാ സഹകാരികൾ
– 64 വിവിധ ഭാഷകളിൽ

തിരുവല്ല: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ ഭാരതത്തിലെ കോവിഡ് മഹാവ്യാധിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനായും, ഈ മഹാമാരിയിൽ മരണമടഞ്ഞ ആയിരങ്ങളുടെ ഭവാനാംഗങ്ങളുടെ ആശ്വാസത്തിനായും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ധൈര്യത്തിനും, പ്രതിരോധ മരുന്നുകളുടെ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിജയത്തിനും വേണ്ടി പവർവിഷൻ ടി.വി. ഒരുക്കിയ 24 മണിക്കൂർ പ്രാർത്ഥന ഏറെ അനുഗ്രഹപരം. ഈ മുഴു ദിന പ്രാർത്ഥനയിൽ ലോക രാജ്യങ്ങളിലെ വിവിധ ദൈവദാസന്മാർ തങ്ങളുടെ പ്രാദേശിക ഭാഷകളിൽ ഏക മനസ്സുള്ളവരായി ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ കഴിഞ്ഞു. മഹാമാരിയുടെ കടന്നാക്രമണത്തിനെതിരെ തീമതിലായി നിൽക്കാൻ മനസ്സലിവുള്ള ദൈവത്തോട് ദേശത്തിൻ നിലവിളിയുടെ 24 മണിക്കൂറുകൾക്കാണു സാക്ഷ്യം വഹിച്ചത്.

മെയ് മാസം 7-‍ാം തീയതി രാവിലെ 6 മണിക്ക് പവർവിഷൻ ടി.വി. ചെയർമാൻ ഡോ. കെ. സി. ജോണിന്റെ ആമുഖ വാക്കുകളോടും, അനുഗ്രഹ പ്രാർത്ഥനയോടും ആരംഭിച്ച പ്രാർത്ഥനാ ദിനത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ, കൊറിയ, ജർമ്മനി, ജപ്പാൻ, ഇന്ത്യോനേഷ്യ, സിംഗപ്പൂർ, ബംഗ്ലാദേശ്, പോളണ്ട്, യുണെറ്റഡ് കിംഗ്ഡം, ക്യാനഡ, അമേരിക്ക, ഫ്രാൻസ്, ഇറ്റലി, പാകിസ്ഥാൻ, ഇസ്രായേൽ, റഷ്യ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, തുടങ്ങി അഞ്ച് വൻ കരകളിലെ 27- ൽ പരം വിദേശരാജ്യങ്ങളിൽ നിന്നും തൊണ്ണൂറിൽ അധികം പേരും, ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും 35 വിവിധ പ്രാദേശിക ഭാഷകളിൽ പ്രതിനിധികൾ ഒരേ സ്വരത്തിൽ ഭാരതത്തിനായി പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്തി. ഒരു ടെലിവിഷൻ ചാനലിന്റെ ബാനറിൽ നാനാ ദേശ-ഭാഷക്കാരെ ഉൾപ്പെടുത്തി അവരുടെ പ്രാദേശിക ഭാഷകളിൽ പ്രാർത്ഥന സംഘടിപ്പിക്കുക വഴി പവർ വിഷൻ ചരിത്രത്തിന്റെ താളുകളിൽ ആദ്യ സ്ഥാനി ആയിരിക്കുകയാണ്. ദൈവപ്രവർത്തിയ്ക്കായി ഐക്യത, ഉപവാസം, അനുതാപ ഹൃദയം എന്നീ മൂന്നു ഘടകങ്ങൾ ഉണ്ടായിരിക്കണമെന്ന സന്ദേശം വിവിധ ദൈവദാസന്മാരിൽ നിന്നും പലതവണ മുഴങ്ങി കേട്ടു. മെയ് 8 -‍ാം തീയതി രാവിലെ 6 മണിക്ക് ഈ പ്രാർത്ഥനാ യജ്ഞം അവസാനിച്ചപ്പോൾ ഭാരതത്തിന്റെ ആത്മീകവും, ഭൗമീകവുമായ ഒരു വിടുതലിനായി പതിനായിരക്കണക്കിനു ജനങ്ങൾ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. പവർവിഷന്റെ ക്വയർ ആത്മചൈതന്യമുണർത്തുന്ന ഗാന ശുശ്രൂഷ നയിച്ചു. അനുഗ്രഹീത ഗാന രചയിതാവായ ആർ. എസ്. വിജയരാജ് രചിച്ച തീം സോങ്ങും ഏറെ ശ്രദ്ധയാകർഷിച്ചു. പവർവിഷൻ മാനേജിംഗ് ഡയറക്ടർ പാസ്റ്റർ ആർ. ഏബ്രഹാമിന്റെയും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടോണി വർഗ്ഗീസിന്റെയും മുഖ്യ
നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ഏകദിന പ്രാർത്ഥനയിൽ പാസ്റ്റർമാരായ രാജു പൂവക്കാല, ബാബു ചെറിയാൻ, കെ. സി. ശാമുവേൽ, ഷാജി.എം. പോൾ, പ്രിൻസ് തോമസ് റാന്നി, അനീഷ് തോമസ്, അജി എം. പോൾ, ജെയിംസ് ചാക്കോ, സാം മാത്യു, ചാക്കോ സാം, സുവി. ജിബിൻ പൂവക്കാല എന്നിവർ വിവിധ മീറ്റിംഗുകൾക്ക് നേതൃത്വം കൊടുത്തു.

ലോകത്ത് കോവിഡ് 19 ഏറ്റവും ഭീകര അവസ്ഥ ഉളവാക്കിയ രാജ്യമാണ് ഇന്ന്‍ ഇന്ത്യ. ദിനംപ്രതി നാലുലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

വാർത്ത : സാം മാത്യു ഡാളസ്

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.