ജക്കാര്‍ത്ത: മതനിന്ദാക്കുറ്റത്തിനു ജയിലിലായ ക്രൈസ്തവ വിശ്വാസിയും മുന്‍ ജക്കാര്‍ത്ത ഗവര്‍ണറുമായ അഹോക് എന്നറിയപ്പെടുന്ന ബസുകി പുര്‍നാമ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഒടുവില്‍ മോചിതനായി. 2016-ലെ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ‘ഇസ്ലാം മതസ്ഥര്‍ അമുസ്ലിംങ്ങളാൽ നയിക്കപ്പെടരുത്’ എന്ന ഖുർആൻ വാക്യത്തെ എതിരാളികൾ തെരഞ്ഞെടുപ്പു ...
സിംഗപ്പൂര്‍ സിറ്റി: തങ്ങളുടെ ജോലി സ്ഥലങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകികൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് സിംഗപൂരിലെ കത്തോലിക്ക ബിസിനസുകാരുടെ സംഘടനയായ കാത്തലിക്ക് ബിസിനസ് നെറ്റ്വർക്കിലെ അംഗങ്ങൾ. രണ്ടായിരത്തിയെട്ടിൽ രജിസ്റ്റർ ചെയ്ത സംഘടന, സമുദായത്തിന് സേവനം ചെയ്യാൻ തയ്യാറാകുന്ന കത്തോലിക്കാ വിശ്വാസികളെ ഒരുമിച്ചുചേർത്ത് അവരിലൂടെ ജോലിസ്ഥലങ്ങളിൽ സഭയുടെ മൂല്യങ്ങളും, ധാർമികതയും വളർത്തുവാൻ ശ്രമിക്കുകയാണ്. ...
മരണശേഷം ശരീരത്തെ മറവ് ചെയ്യുമ്പോള്‍ കൂടെ ഒരു മരം കൂടി നട്ടലോ? ഇത്തരത്തില്‍ നൂതന ശവസംസ്ക്കാര പദ്ധതിയ്ക്ക് ഒരുക്കം കൂട്ടുകയാണ് ഇറ്റലിക്കാരായ റാവല്‍ ബ്രെറ്റ്സെല്ലും ,അന്ന സിറ്റെലിയും. ഇതിനായി ഒരു ജൈവ കാപ്സ്യള്‍ (organic burial capsule) ഇവര്‍ തയ്യാറാക്കി കഴിഞ്ഞു. മരണശേഷം ഇതിലേക്ക് ശരീരം നിക്ഷേപിക്കും. അമ്മയുടെ ...
ചൈനയിൽ ഒളിവിലിരുന്ന് രഹസ്യമായി വിശ്വാസികളുടെ ക്രിസ്തുമസ് ആഘോഷം: ഭരണകൂടം പള്ളികൾ തകർത്ത് മുന്നേറുന്നുചൈനയിൽ ഗവണ്മെന്റ് അംഗീകരിയ്ക്കാത്ത കൃസ്ത്യൻ സഭാവിശ്വാസികളാണവർ. തിരുപ്പിറവിയെ ഓർമ്മിച്ച് ലോകമെങ്ങും കോടിക്കണക്കിനു ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിയ്ക്കുമ്പോൾ ചൈനയിലെ പത്ത് ലക്ഷത്തോളം വരുന്ന ക്രിസ്ത്യൻ വിശ്വാസികൾ ഒളിവിലിരുന്നും രഹസ്യമായുമാണ് തങ്ങളുടെ വിശ്വാസജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആഘോഷിയ്ക്കുന്നത്. ...
മൊസൂള്‍: ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖില്‍ ക്രിസ്തുമസ് ദിനം ഔദ്യോഗിക അവധി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇറാഖിലെ കാബിനറ്റ് മന്ത്രിമാരുടെ കൌണ്‍സിലിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ക്രിസ്തുമസ് ദിനം രാജ്യത്തു പൊതു അവധി ദിവസമാകും. ലോകമെമ്പാടുമുള്ളവര്‍ക്കും ക്രൈസ്തവര്‍ക്കും ഇറാഖി ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ...
ജാവ: ഇന്തോനേഷ്യയില്‍ വീശിയടിച്ച സുനാമിയില്‍ 222 പേര് കൊല്ലപ്പെട്ടു. തീരദേശപട്ടണമായ സുന്‍ഡ സ്ട്രേയ്റ്റിലാണ് കടല്‍ക്കലി നാശം വിതച്ചത്. ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായാണ് രാക്ഷസ തിരമാലകള്‍ തീരദേശത്തെ വിഴുങ്ങിയത്. ഒരുതരത്തിലുമുള്ള മുന്നറിയിപ്പുകളും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് കെട്ടിടങ്ങളും തകര്‍ന്നുവീണു. 843 പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. നാശ നഷ്ടങ്ങള്‍ പൂര്ണായിവിലയിരുത്തിയിട്ടില്ല. ...
ന്യൂഡല്‍ഹി: അമേരിക്കന്‍ പൗരന്മാരെ ഭീഷണിപ്പെടുത്തി പ്രതിദിനം അമ്പതിനായിരത്തോളം ഡോളര്‍ സമ്പാദിച്ചിരുന്ന നോയിഡയിലെ വ്യാജ കോള്‍ സെന്റര്‍ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി 126 പേരെ വെള്ളിയാഴ്ച അറസ്റ്റു ചെയ്തു. സോഷ്യല്‍ സെക്യൂരിറ്റി നമ്പറില്‍ പ്രശ്നമുണ്ട്, അല്ലെങ്കില്‍ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടുപിടിച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് കോള്‍ സെന്ററിലുള്ളവര്‍ ...
ജക്കാര്‍ത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ കത്തോലിക്ക വിശ്വാസിയുടെ മൃതസംസ്കാരത്തിന് മുന്‍പ് ശവക്കല്ലറയിലെ കുരിശിന്റെ മുകള്ഭാഗം മുസ്ലീം മതമൗലീകവാദികളുടെ സമ്മര്‍ദ്ധം മൂലം മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആഗോളതലത്തില്‍ വ്യാപക വിമര്‍ശനം. ഇക്കഴിഞ്ഞ ഡിസംബര്‍ 17-നാണ് വിവാദത്തിനു ആധാരമായ സംഭവം നടന്നത്. ഇന്തോനേഷ്യയിലെ കത്തോലിക്ക നേതൃത്വം സംഭവത്തെ ശക്തമായി ...
വാഷിംഗ്ടണ്‍ ഡിസി: ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വംശഹത്യയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഇറാഖി, സിറിയന്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിനു അമേരിക്കയും ഹംഗറിയും കൈക്കോര്‍ത്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റും (USAID) ഹംഗറി സര്‍ക്കാരുമാണ് പരസ്പര ധാരണാപത്രത്തില്‍ (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്-MoU) ഒപ്പുവെച്ചിരിക്കുന്നത്. യുഎസ് എയിഡിനെ പ്രതിനിധീകരിച്ച് ആക്ടിംഗ് ഡെപ്യൂട്ടി ...
ഹേയ്ലോങ്ങ്ജിയാങ്: ചൈനയിലെ കത്തോലിക്ക സന്യാസിനി മഠം കമ്മ്യൂണിസ്റ്റ് സർക്കാർ ഉദ്യോഗസ്ഥർ തകർത്തു. ഹേയ്ലോങ്ങ്ജിയാങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കികിഹാർ നഗരത്തിലെ സന്യാസിനി മഠത്തിന്റെ പകുതി ഭാഗമാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിയമപാലകർ തകർത്തത്. രണ്ടുദിവസം മുമ്പാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടമാണെന്ന് ആരോപിച്ച് സന്യാസിനി മഠം തകർക്കാൻ സർക്കാർ ഉദ്യോഗസ്ഥർ എത്തിയത്. കെട്ടിടത്തിൽ ...
Connect with us
join followers join followers join followers