LOADING

Type to search

WORLD NEWS

മരണശേഷം ശരീരത്തെ വൃക്ഷമാക്കി വളര്‍ത്തിയെടുക്കാന്‍ ശ്രമം!

provision Jan 01

മരണശേഷം ശരീരത്തെ മറവ് ചെയ്യുമ്പോള്‍ കൂടെ ഒരു മരം കൂടി നട്ടലോ? ഇത്തരത്തില്‍ നൂതന ശവസംസ്‌ക്കാര പദ്ധതിയ്ക്ക് ഒരുക്കം കൂട്ടുകയാണ് ഇറ്റലിക്കാരായ റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും. ഇതിനായി ഒരു ജൈവ കാപ്‌സ്യള്‍ (organic burial capsule) ഇവര്‍ തയ്യാറാക്കി കഴിഞ്ഞു. മരണശേഷം ഇതിലേക്ക് ശരീരം നിക്ഷേപിക്കും. അമ്മയുടെ വയറ്റില്‍ കുഞ്ഞു എങ്ങനെ കിടക്കുന്നുവോ അത് പോലെ തന്നെയാകും മനുഷ്യശരീരവും ഇതില്‍ കിടക്കുക. നൂറു ശതമാനവും മണ്ണില്‍ ലയിക്കുന്ന വസ്തുക്കളാകും ഇതിനായി ഉപയോഗിക്കുക .ശരീരം ഇതിനുള്ളിലാക്കിയ ശേഷം മണ്ണില്‍ സാധാരണ പോലെ തന്നെ മൃതദേഹം അടക്കം ചെയ്യും.

അതിനു ശേഷം മരത്തിന്റെ വിത്ത് ഈ കൂടിനു മുകളിലായി നിക്ഷേപിക്കും.വിത്ത് മുളയ്ക്കുന്നതോടെ ക്രമേണ മരത്തിന്റെ വേരുകള്‍ മനുഷ്യശരീരത്തില്‍ നിന്നും അതിനാവശ്യമായ വളം പിടിച്ചെടുക്കുകയും കാലക്രമേണ മരം വളരുകയും ചെയ്യുന്നു . മരണത്തിനു ശേഷം സ്വന്തം ശരീരം ഇത്തരത്തില്‍ അടക്കം ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഏതു തരം മരമാകണം തന്റെ ശരീരത്തിന് മേല്‍ വളരേണ്ടത് എന്ന് വരെ തീരുമാനിക്കാന്‍ അവസരം ഉണ്ട്.കൂടാതെ മരണശേഷം പല തലമുറകള്‍ക്കും ഇവിടം സന്ദര്‍ശിക്കാം .

സെമിത്തേരികളിലെ കല്ലുകളുടെ നീണ്ട നിര കാണുന്നതിലും എത്രയോ പ്രയോജനകരമാണ് പ്രകൃതിക്ക് കൂടി ഉപകാരപ്രദമായ ഈ ആശയം എന്നാണ് തങ്ങളുടെ കണ്ടുപിടുത്തത്തെ കുറിച്ചു റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും പറയുന്നത്.. തങ്ങളുടെ പൂര്‍വികരുടെ ശേഷിപ്പുകളില്‍ നിന്നും ഉടലെടുത്ത മരങ്ങള്‍ക്ക് ഇടയിലൂടെ പിന്‍തലമുറക്കാര്‍ ശുദ്ധ വായൂ ശ്വസിച്ചു നടക്കുന്ന കാഴ്ച വ്യത്യസ്തവും മനോഹരവുമാവുമെന്ന് ഇവര്‍ പറയുന്നു. കൂടാതെ ഇത്തരത്തില്‍ മരങ്ങള്‍ നടുക വഴി ഭാവിയില്‍ പച്ചപ്പ് നിറഞ്ഞ ചെറുവനങ്ങള്‍ രൂപാന്തരപെടുകയും ചെയ്യുമെന്നും ഇവര്‍ കരുതുന്നു.

ഈ പുത്തന്‍ ആശയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണിപ്പോള്‍ റാവല്‍ ബ്രെറ്റ്‌സെല്ലും ,അന്ന സിറ്റെലിയും. ഇറ്റലി ഉള്‍പെടെ മറ്റു ലോകരാജ്യങ്ങള്‍ ഈ ആശയത്തിന് നിയമപരമായി അംഗീകാരം നല്‍കുമെന്നും ഇവര്‍ കരുതുന്നു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.