സിറിയൻ അഭയാർത്ഥികളായ കുടുംബത്തിലെ 7 കുട്ടികൾ അഗ്നിബാധയിൽ കൊല്ലപ്പെട്ടു.
ക്യാനഡ: നോവസ്കോഷ്യ ഹാലിഫാക്സിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു ഭവനത്തിലെ 7 കുട്ടികൾ കൊല്ലപ്പെട്ടു. തത്സമയം ഭവനത്തിൽ ഉണ്ടായിരുന്നമാതാപിതാക്കളെ അഗ്നിബാധയിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു. ഇതിൽ പിതാവിന്റെ നില അതീവഗുരുതരമാണു. ഫെബ്രുവരി 18 തിങ്കളാഴ്ച അതിരാവിലെ 1 മണിയോടടുത്ത സമയത്താണു തീപിടുത്തമുണ്ടായ വിവരം അറിഞ്ഞു അഗ്നിശമനാസേനക്കാർ സ്ഥലത്തെത്തിയത്. മരണമടഞ്ഞകുട്ടികൾ 3 മാസം പ്രായം മുതൽ 14 വയസ്സ് ( Abdullah Barho 3 months, Rana Barho 2, Hala Barho 3 , Ghala Barho 8, Mohamad Barho 10, Rola Barho 12, Ahmad Barho 14) പ്രായംവരെയുള്ളവർആയിരുന്നു. അയൽക്കാരുടെ ദൃക്സാക്ഷിവിവരണം അനുസരിച്ച് രാത്രി ഏകദേശം 12:30 കഴിഞ്ഞപ്പോഴാണു അത്യുച്ചത്തിൽ സ്ഫോടനശബ്ദം കേട്ടത്. ഓടിയെത്തിനോക്കുമ്പോൾ ഭവനത്തിന്റെ മുകളിലത്തെ നിലയും, രണ്ടാം നിലയും തീ ആളിപടരുന്നതായി കണ്ടു. അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്അത്യാഹിതം സംഭവിച്ച കുടുംബം 2 വർഷങ്ങൾക്ക് മുൻപേയാണു സിറിയായിൽ നിന്നും അഭയാർത്ഥികളായി ക്യാനഡയിൽ എത്തിയത്. ഏകദേശം മൂന്നുമാസങ്ങൾക്ക് മുൻപ് ആണു ഇപ്പോൾ അഗ്നിബാധയുണ്ടായ ഈ ഭവനത്തിൽ താമസം ആക്കിയത്. ഇവർ പാർത്തിരുന്ന അയൽപക്കത്തെ ഭവനങ്ങൾ എല്ലാംഅടുത്തിടെ പണികഴിപ്പിച്ചതാണു. തീപിടുത്തത്തിന്റെ കാരണം അറിവില്ല. മരണമടഞ്ഞവരുടെ സംസ്കാരം ഇസ്ലാം മത വിശ്വാസ പ്രകാരം പിന്നീട് നടക്കും.
വാർത്ത: സാം മാത്യു ഡാളസ്.


