നോര്‍ത്ത് കരോളൈന ഗാര്‍ണറിലെ വെയ്ക്ക് കൗണ്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അതിരന്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന് രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറ്റിയ കാര്‍ ഇടിക്കുകയായിരുന്നു. ഹെല്‍മെറ്റ് തെറിച്ചുപോയതിനാല്‍ തലയ്ക്ക് ഗുരുതരമായി ...
ന്യൂഡല്‍ഹി: അമേരിക്കയിലെ വ്യാജ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന് നേടിയതിനെ തുടര്‍ന്ന് അറസ്റ്റിലായ 129 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 117 പേര്‍ക്കും കോണ്‍സുലര്‍ സൗകര്യം ലഭ്യമാക്കാന്‍ കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുടെ വിവധ ഭാഗങ്ങളിലുള്ള 36 ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള 12 പേര്‍ക്കു കൂടി കോണ്‍സുലര്‍ സൗകര്യം ലഭ്യമാക്കാന്‍ ...
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23-മത് ദേശിയ കുടുംബസംഗമമായ “AGIFNA 2019 ” രജിസ്ട്രേഷന് കിക്കോഫ് മീറ്റിംഗ് ഫെബ്രുവരി മാസം 24 ന് ഞായറാഴ്ച അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാഹാളിൽ [2550 County Rd 90, Pearland, Tx 77584] വെച്ച് നടത്തപ്പെടും. കണ്‍വീനര്‍ ...
ഷിക്കാഗോ: അമേരിക്കയുടെ മിഡ്വെസ്റ്റ് മേഖല കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനിടെ നേരിട്ട ഏറ്റവും രൂക്ഷമായ അതിശൈത്യത്തിന്റെ ദിനങ്ങളാണ് കടന്നു പോയത്. ശൈത്യത്തിന്റെ കാഠിന്യം ഇപ്പോള്‍ കുറഞ്ഞുവങ്കിലും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ വാരന്ത്യം വരെയെങ്കിലും കാത്തിരിക്കണം. അതിശൈത്യത്തില്‍ ഇതുവരെ കുറഞ്ഞത് 21 പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് കണക്ക്. 90 മില്യണ്‍ ...
കണട്റ്റികട്ട് : ഡാൻബറി സയോൺ പെന്തെക്കോസ്റ്റൽ ചർച്ച് അംഗവും വടവാതൂർ അഞ്ചേരിൽ എബ്രഹാം മാത്യുവിന്റെ സഹധർമ്മിണി തങ്കമ്മ ഏബ്രഹാം അഞ്ചേരിൽ (86) ഫെബ്രു.1 ന് അമേരിക്കയിലെ ഡാൻബറി (കണക്റ്റിക്കറ്റു) വെച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പരേത കങ്ങഴ ഇരവികുളങ്ങര കുടുംബാംഗമാണ്. മക്കൾ: ഏബ്രഹാം മാത്യു – ...
ചിക്കാഗോ: ധ്രുവങ്ങളിലെ ന്യൂനമർദ്ദമേഖലകളിൽ നിന്നും വീശിയടിക്കുന്ന തണുത്തുറഞ്ഞ കാറ്റിൽ യുഎസ് വിറയ്ക്കുന്നു. അമേരിക്കയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ. താപനില അപാരമായ നിലയില്‍ താഴ്ന്ന ‘പോളാര്‍ വോര്‍ടെക്സ്’ പ്രതിഭാസത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ ശീതക്കൊടുങ്കാറ്റിലും മഞ്ഞു വീഴ്ചയിലുമായി നിരവധി പേർ ദുരിതം അനുഭവിക്കുന്നതായി വിവരങ്ങൾ പുറത്തു വരുന്നു. ...
ഡിട്രോയിറ്റ്: അമേരിക്കയില്‍ അണ്ടര്‍ കവര്‍ ഏജന്റുമാര്‍ ‘നടത്തി വന്ന’ വ്യാജ യൂണിവേഴ്സിറ്റിയിലേക്ക് വിദ്യാര്‍ഥികളെ സ്റ്റുഡന്റ് വിസയില്‍ റിക്രൂട്ട് ചെയ്ത എട്ട് ഇന്ത്യന്‍ വംശജരെ അറസ്റ്റു ചെയ്തു. ഇതോടെ ഇവര്‍ മുഖേന അമേരിക്കയില്‍ എത്തിയിട്ടുള്ള നൂറു കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ – ജയില്‍ ഭീഷണിയിലാണ്. സ്റ്റുഡന്റ് വിസ പ്രോഗ്രാം ...
ഷിക്കാഗോ: അതീവ അപകടകാരിയായ ശീതക്കാറ്റ് അമേരിക്കയുടെ മിഡ് വെസ്റ്റ് മേഖലയില്‍ മരം കോച്ചുന്ന തണുപ്പ് സമ്മാനിക്കുകയാണ്. ആര്‍ട്ടിക് മേഖലയയില്‍ നിന്നുള്ള അതിശൈത്യ കാറ്റ് അഥവാ പോളാര്‍ വെര്‍ട്ടെക്സ് ഉയര്‍ത്തിയ പ്രതികൂല കാലാവസ്ഥയില്‍ ഇതിനോടകം ഏഴു പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ഷിക്കാഗോയില്‍ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസും, നോര്‍ത്ത് ഡെക്കോട്ടയില്‍ ...
ടാമ്പ, ഫ്ളോറിഡ: മലയാളി യുവാവ് വെടിയേറ്റു മരിച്ച കേസില്‍ 21-കാരനായ പോള്‍ ഡീന്‍ മക്കോര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു ഫസ്റ്റ് ഡിഗ്രി കൊലപാതകം., തോക്ക് ഉപയോഗിച്ചുള്ള കൊള്ള തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. മയക്കുമരുന്നു വാങ്ങുന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് അറിയിച്ചു. ആക്രമണത്തിനു ശേഷം ...
ഫ്ലോറിഡ: ടാമ്പ ഫ്ളോറിഡയിലെ നിവാസികളായ ടോണി-മിനി ദമ്പതികളുടെ മകൻ ജോൺ ഓറോത്ത് ( ജോണി – 19) സ്വന്തം വാനിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി 28 തിങ്കളാഴ്ച രാത്രി 10:45 നോടടത്ത സമയം വാഹനം സ്റ്റാർട്ട് ചെയ്ത നിലയിൽ വഴിമദ്ധ്യേ കിടക്കുന്നതു കണ്ട് അന്വേഷിക്കാനെത്തിയ പോലീസ് ...
Connect with us
join followers join followers join followers