LOADING

Type to search

USA NEWS

വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ സ്റ്റുഡന്റ് വിസ തട്ടിപ്പ്; നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നാടുകടത്തല്‍ – ജയില്‍ ഭീഷണിയില്‍

provision Jan 31

ഡിട്രോയിറ്റ്: അമേരിക്കയില്‍ അണ്ടര്‍ കവര്‍ ഏജന്റുമാര്‍ ‘നടത്തി വന്ന’ വ്യാജ യൂണിവേഴ്‌സിറ്റിയിലേക്ക് വിദ്യാര്‍ഥികളെ സ്റ്റുഡന്റ് വിസയില്‍ റിക്രൂട്ട് ചെയ്ത എട്ട് ഇന്ത്യന്‍ വംശജരെ അറസ്റ്റു ചെയ്തു. ഇതോടെ ഇവര്‍ മുഖേന അമേരിക്കയില്‍ എത്തിയിട്ടുള്ള നൂറു കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ – ജയില്‍ ഭീഷണിയിലാണ്. സ്റ്റുഡന്റ് വിസ പ്രോഗ്രാം മറയാക്കി മതിയായ യോഗ്യതയില്ലാത്ത വിദേശികള്‍ അമേരിക്കയില്‍ എത്തി ജോലി ചെയ്യുന്നതു കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ അണ്ടര്‍ കവര്‍ ഓപ്പറേഷനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ വംശജരായ എട്ടു പേരെ അറസ്റ്റു ചെയ്തത്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മിഷിഗണ്‍ ബ്രാഞ്ചാണ് ഇവരുടെ പേരുകള്‍ പുറത്തു വിട്ടത്.

ഭരത് കാകി റെഡ്ഡി (ഫ്‌ളോറിഡ), സുരേഷ് കണ്ടാല (വിര്‍ജീനിയ), ഭനിദീപ് കര്‍നാടി (കെന്റുക്കി), പ്രേം റമ്പീസ് (നോര്‍ത്ത് കരോലീന), സന്തോഷ് സാമ (കാലിഫോര്‍ണിയ), അവിനാഷ് തലകപ്പള്ളി (പെന്‍സില്‍വാനിയ), അശ്വന്ത് നൂണ്‍ (ജോര്‍ജിയ), നവീന്‍ പ്രതിപാടി (ടെക്‌സാസ്) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഹോം ലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാര്‍ യൂണിവേഴ്‌സിറ്റി അധികൃതരെന്നു നടിച്ച് രംഗത്തു വന്നത് 2017 ഫെബ്രുവരി മുതലാണ്. യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥരോ, ജീവനക്കാരോ എന്ന ഇവരുടെ നാട്യം ഈ മാസം വരെ തുടര്‍ന്നിരുന്നു.

മിഷിഗണില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണ്‍ എന്ന പേരില്‍ ഇവര്‍ തുടങ്ങിയ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്ത ഇരുനൂറോളം വിദ്യാര്‍ഥികളെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് എന്നിവയുടെ ഏജന്റുമാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറുനൂറോളം പേര്‍ ഇവിടെ എന്റോള്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വ്യാജ യൂണിവേഴ്‌സിറ്റിയാണ് ഇതെന്ന് അറിഞ്ഞു കൊണ്ടാണ് വിദ്യാര്‍ഥികള്‍ ‘ട്യൂഷന്‍’ ഫീസടച്ച് ഇവിടെ എന്‍ റോള്‍ ചെയ്തതെന്നും, സ്റ്റുഡന്റ് വിസ പ്രോഗ്രാമിന്റെ മറവില്‍ വര്‍ക്ക് ഓതറൈസേന്‍ സമ്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.