ഡാളസ്: ഇര്‍വിംഗ് റാണി മറ്റക്കാട്ട് (കാഞ്ഞിരത്തിങ്കല്‍) ജയിംസ് അബ്രഹാമിന്റെ ഭാര്യ മറിയാമ്മ കുര്യന്(ലില്ലിക്കുട്ടി)(74) ഡാളസ്സില്‍ നിര്യാതയായി. പരേത കറ്റോട്ട് കാതനാശ്ശേരിയില് കുടുംബാംഗമാണ്. ഇര്‍വിംഗ് ഫുള്‍ ഗോസ്പല്‍ ബഥനി അസംബ്ലി അംഗമാണ്. മക്കള്‍: സന്തോഷ്- ലിന്റാ ജോസഫ്(ഡാളസ്), സ്വീറ്റി-പാസ്റ്റര്‍ ചാള്‍സ് ജോസഫ് (കേരളം) മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വെള്ളി-6.30 ...
ഡാളസ്: നോർത്ത് ടെക്സാസിലെ റിച്ചാർട്സണിൽ നിന്നും 2017 ഒക്ടോബർ 7 നു സ്വന്തം ഭവനത്തിൽ നിന്നു കാണാതാവുകയും, തുടർന്ന് 15 ദിവസത്തിനുശേഷം ഭവനത്തിനു അടുത്തുള്ള ഒരു ഓവുചാലിൽ നിന്നും ജീർണ്ണിച്ച അവസ്ഥയിൽ ശരീരം കണ്ടെത്തുകയും ചെയ്ത ഷെറിൻ മാത്യൂസ് എന്ന മൂന്നു വയസ്സുകാരിയുടെ മരണത്തിനു കാരണക്കാരൻ ആയി കേസിൽ ...
ഓസ്റ്റിന്‍: ടെക്സാസിലെ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ അടുത്തവര്‍ഷം മുതല്‍ നക്ഷത്ര ചിഹ്നം കൂടി ഇല്ലെങ്കില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ല. 2020 ഒക്ടോബറിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സുകളില്‍ നക്ഷത്ര ചിഹ്നം കൂടി ഉള്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഓസ്റ്റിന്‍- ബെര്‍ഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ...
ഒർലാന്റോ : വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വിശ്വാസികളുടെ പതിനേഴാമത് കുടുംബ സംഗമം കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്നു. ഐക്യതയുടെ ആത്മാവിലുള്ള കൂട്ടായ്മയും ഒത്തുചേരലിന്റെ ഊഷ്മളതയും സമന്വയിപ്പിക്കുന്ന കോൺഫ്രൻസിൽ യേശുക്രിസ്തു പഠിപ്പിച്ച സാർവ്വത്രിക സ്നേഹത്തിന്റെ സദ് ...
ഫ്ളോറിഡ: “ഞാൻ യഹോവയെ എല്ലാക്കാലത്തും വാഴ്ത്തും” എന്ന പ്രാർത്ഥനയോടെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക തുടക്കമായി. ന്യൂ ഡെസ്റ്റിനി ക്രിസ്ത്യൻ സെൻറർ സീനിയർ പാസ്റ്റർ പോള വൈറ്റിന്റെ പ്രാർത്ഥനയോടെ ഒർലാന്റോ ആംവേ സെന്ററിൽ ജൂൺ 18 ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ...
ന്യുയോർക്ക്: ഇന്‍ഡ്യാ പെന്തക്കോസ്തു ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേണ്‍ റീജിയൻ സഹോദരി സാമാജം വാര്‍ഷിക കണ്വന്ഷന് 22 ശനി, 23 ഞായർ ദിവസങ്ങളിൽ ന്യൂയോര്‍ക്ക് ഹിക്ക്സ് വില്ലിലുള്ള ഐ.പി.എ ചർച്ചിൽ വെച്ച് നടത്തപ്പെടും. സിസ്റ്റർ ഷൈനി തോമസ് (യു.കെ) മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡൻറ് സിസ്റ്റർ സോഫി വർഗീസ് സമ്മേളനത്തിൽ അദ്ധ്യക്ഷത ...
ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും. 106 വര്‍ഷങ്ങള്‍ നീണ്ട ദീര്‍ഘായുസ്സ് തനിക്ക് സമ്മാനിച്ചതില്‍ ദൈവത്തോട് നന്ദി റൂത്ത്. വെല്‍ഡണ്‍, നോര്‍ത്ത് കരോലിന: 106 വര്‍ഷങ്ങള്‍ നീണ്ട ദീര്‍ഘായുസ്സ് തനിക്ക് സമ്മാനിച്ചതില്‍ ദൈവത്തോട് നന്ദി പറയുകയാണ് വടക്കന്‍ കരോളിനയിലെ ഹാലിഫാക്സ് കൗണ്ടി സ്വദേശിനിയായ റൂത്ത് ...
ഫ്ളോറിഡ: പി.സി.എൻ.എ.കെ പ്രീ കോൺഫറൻസ് ലീഡർഷിപ്പ് ദ്വിദിന സെമിനാർ ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 5 മുതൽ മയാമി എയർപോർട്ട് ഹോട്ടൽ ഹിൽട്ടൺ കൺവൻഷൻ സെൻററിൽ നടക്കും. വിശ്വാസ സമൂഹത്തിൽ നിന്നുമുള്ള ശക്തരായ ആത്മീയ നേതാക്കൾക്കായി സംഘടിപ്പിച്ചിട്ടുള്ള സെമിനാറിന്റെ മുഖ്യ ചിന്താവിഷയം പരസ്പര ജ്ഞാനവും ആത്മീയ അധികാരവും എന്നുള്ളതാണ്. നേതൃത്വ ബോധവൽക്കരണം ...
ന്യൂയോര്‍ക്ക് : അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്ത് അമേരിക്കന്‍ ഫെലോഷിപ്പ് ഈസ്റ്റേണ്‍ റീജിയന്റെ 30- മത് വാര്‍ഷിക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ന്യൂയോര്‍ക്കില്‍ എളിയ തുടക്കത്തോടെ ആരംഭിച്ച ഈസ്റ്റേണ്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായി മുന്നോട്ട് നീങ്ങുകയാണ്. വര്‍ദ്ധിതമായ ഉത്സാഹത്തോടെയും വ്യക്തമായ പദ്ധതികളോടെയും നീങ്ങുന്ന റീജിയന്റെ ...
ഫ്ളോറിഡ: 2019 ജൂലൈ 25 മുതല്‍ 28 വരെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടക്കുന്ന 17 – മത് നോര്ത്തമേരിക്കന് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു. പരസ്യം നല്കുവാന് താല്പര്യപ്പെടുന്നവര് ജൂണ്‍ 20 ന് മുമ്പായി നല്‍കേണ്ടതാണെന്നും, ഫുള്‍ പേജിനു 300 ഡോളറും ...
Connect with us
join followers join followers join followers