LOADING

Type to search

CHRISTIAN NEWS USA NEWS

ഐ.പി.സി കുടുംബ സംഗമം: സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു.

provision Jun 06

ഫ്ളോറിഡ: 2019 ജൂലൈ 25 മുതല്‍ 28 വരെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടക്കുന്ന 17 – മത് നോര്‍ത്തമേരിക്കന്‍ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സോങ്ങ് ബുക്കിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു. പരസ്യം നല്‍കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ജൂണ്‍ 20 ന് മുമ്പായി നല്‍കേണ്ടതാണെന്നും, ഫുള്‍ പേജിനു 300 ഡോളറും ഹാഫ് പേജിനു 200 ഡോളറുമാണ് പരസ്യത്തിന്റെ നിരക്ക് എന്നും നാഷണല്‍ സെക്രട്ടറി സി.എം.ഏബ്രഹാം അറിയിച്ചു. സ്റ്റാളുകൾ വേണ്ടവർക്ക് 150 ഡോളർ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

വ്യക്തികളും, സ്ഥാപനങ്ങളും ഈ നിരക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പരസ്യ മാറ്ററും ഫോട്ടോസും lpcfamilyconference.org എന്ന വെബ് സൈറ്റിലൂടെ നേരിട്ട് നൽകാവുന്നതാണ്. ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കുടുംബ സംഗമമായ ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായും മഹാസമ്മേളനത്തിലേക്ക് ഇനിയും പങ്കെടുക്കുവാൻ താല്‍പര്യപ്പെടുന്നവരും ഇതുവരെ രജിസ്ട്രര്‍ ചെയ്തിട്ടില്ലാത്തവരും ഉണ്ടെങ്കില്‍ എത്രയും വേഗം രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ട്രഷറാർ ജോൺസൻ ഏബ്രഹാം അറിയിച്ചു.

കോണ്‍ഫറന്‍സിലേക്ക് അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍ അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും മുഖ്യ പ്രാസംഗീകരായി എത്തിച്ചേരുമെന്നും, സഭാ വ്യത്യാസം കൂടാതെ എല്ലാവരും ഈ കോണ്‍ഫറന്‍സില്‍ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കണമെന്നും വിജയകരമായ നടത്തിപ്പിനായി പ്രാര്‍ത്ഥിക്കണമെന്നും നാഷണൽ കണ്‍വീനര്‍ പാസ്റ്റർ ആൻറണി റോക്കി അറിയിച്ചു.

ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ ജെസ്സി മാത്യൂ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.