ഐ.പി.സി ഈസ്റ്റേൺ റീജിയൻ സോദരി സമാജം വാർഷിക കൺവൻഷൻ ന്യൂയോർക്കിൽ
provision
Jun 14
ന്യുയോർക്ക്: ഇന്‍ഡ്യാ പെന്തക്കോസ്‌തു ദൈവസഭ നോർത്തമേരിക്കൻ ഈസ്റ്റേണ്‍ റീജിയൻ സഹോദരി സാമാജം വാര്‍ഷിക കണ്‍വന്‍ഷന്‍ 22 ശനി, 23 ഞായർ ദിവസങ്ങളിൽ ന്യൂയോര്‍ക്ക് ഹിക്ക്സ് വില്ലിലുള്ള ഐ.പി.എ ചർച്ചിൽ വെച്ച് നടത്തപ്പെടും. സിസ്റ്റർ ഷൈനി തോമസ് (യു.കെ) മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡൻറ് സിസ്റ്റർ സോഫി വർഗീസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6.30 ന് പൊതുയോഗം ആരംഭിക്കും. കണ്‍വന്‍ഷന്റെ വിവിധ മീറ്റിങ്ങുകളില്‍ റീജിയന്‍ മലയാളം ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കുമെന്ന് സെക്രട്ടറി ഡോ. ഷൈനി റോജൻ സാം അറിയിച്ചു.
വാർത്ത: നിബു വെള്ളവന്താനം


