ഡാളസ്: റാന്നി പകലോമറ്റം – താഴമൺ കിടങ്ങിനേത്ത് കുടുംബാംഗം ബ്രദർ കെ.ഐ. ജോൺ (പൊടിയാച്ചൻ -80) ജൂലൈ 26 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. വിദ്യാഭ്യാസാനന്തരം, 1967-ൽ വിവാഹിതനാവുകയും, ഭൗതീക ജോലിയോടനുബന്ധിച്ച് വടക്കേ ഇൻഡ്യയിലേക്ക് പോയി. 1980- ൽ അമേരിക്കയിൽ സ്ഥിര താമസം ആക്കിയ ഇദ്ദേഹം, ഇപ്പോൾ ഡാളസിലുള്ള കാൽവറി പെന്തക്കോസ്തൽ ചർച്ച് അംഗമായിരുന്നു. തനിക്കു ലഭിച്ച വരുമാനത്തിൽ നിന്നും സുവിശേഷ വ്യാപ്തിക്കായും, വിശേഷാൽ അർഹരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായും നല്ലൊരു പങ്ക് ചിലവിടുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഭാരതത്തിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങൾക്ക് തന്നാലാവോളം സാമ്പത്തികസഹായം ചെയ്യുന്നതിൽ ഉത്സുകനായിരുന്നു. ഭൗതീക ശരീരം ജൂലൈ 28 ബുധനാഴ്ച വൈകിട്ട് 6:30 നു കാൽവറി പെന്തക്കോസ്ത് ചർച്ച് (725 W. Arapaho Road, Richardson, Texas 75080) മന്ദിരത്തിൽ പൊതു ദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 29 വ്യാഴാഴ്ച രാവിലെ 10 നു അതേ ആരാധനാലയത്തിൽ ആരംഭിച്ച് തുടർന്ന് റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും. ഇരു ദിനങ്ങളിലേയും ശുശ്രൂഷകൾ www.provisiontv.in എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണു. സഹധർമ്മിണി: അന്നമ്മ ജോൺ (പരേത) മക്കൾ: റെജി – ക്രിസ്റ്റി ജോൺ, ബിജി -ഷിജി ജോൺ കൊച്ചുമക്കൾ – നേഥൻ, നിഖിലാസ്, നിഷ, ലൂക്കസ് വാർത്ത : സാം മാത്യു ഡാളസ്
ഒക്കലഹോമ: ഐ പി സി കണിയമ്പാറ ശുശ്രൂഷകൻ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യുവിന്റെ (ഐ പി സി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ മാത്യു (ബാവ -80) ...
ന്യു യോർക്ക്: കണക്ടിക്കട്ടിൽ ഡാൻബറിയിൽ ശനിയാഴ്ച ഉണ്ടായ കാറപകടത്തിൽ മലയാളി സ്ത്രീ മരിച്ചു. ഭർത്താവ് ഗുരുതര നിലയിൽ ആശുപത്രിയിൽ ലോംഗ് ഐലൻഡ് ഫ്രാൻക്ലിൻ സ്കയറിൽ താമസിക്കുന്ന എം.ടി.എ. സൂപ്പർവൈസർ ജോസ് മേലേതിലിന്റെ പത്നി സോഫി മേലേതിൽ ആണ് മരിച്ചത്. പുത്രി ഡോ. ലിന്ഡയുമൊത്ത് ഐ-95 ഹൈവേയിൽ പോകുമ്പോഴാണ് സംഭവം. ...
ടാമ്പാ, ഫ്ലോറിഡ: ഏവരെയും കണ്ണീരിലാഴ്ത്തി ടാമ്പാ അപ്പോളോ ബീച്ചിൽ മുങ്ങി മരിച്ച ജാനോഷ്, 37, മകന് ഡാനിയല്‍ ജാനേഷ്, 3, എന്നിവരുടെ സംസ്കാരം വ്യാഴാഴ്ച നടത്തും. കൃത്യ സമയം പിന്നീട് അറിയിക്കും. സെഫ്നർ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ചർച്ചിലാണ് അന്ത്യ കർമ്മങ്ങൾ. മൃതദേഹങ്ങൾ നിയമ ...
ഡാളസ്: കവിയൂർ ആഞ്ഞിലി താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് (ജോജി -63) ഡാളസിൽ നിര്യാതനായി. കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു . അവിടെ നിന്നും റിട്ടയർ ...
ഡാളസ് : ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ പാസ്റ്റർ സി. എ . ജോസഫ് (67) മെയ് 29 ശനിയാഴ്ച മകന്റെ ഭവനത്തിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പരേതൻ ദൈവസഭയുടെ ന്യൂയോർക്ക്, ഡെൻവർ, ഡാളസ്എന്നീ പട്ടണങ്ങളിൽ സഭാ ശ്രിശൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ...
ഡാളസ്: വിശാഖപട്ടണം C.O.T.R തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡന്റുമായിരുന്ന റവ. ജോൺസൺ പി. ടൈറ്റസ് (60) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വകാര ചടങ്ങ് ആയി നടത്തപ്പെടും. ഇദ്ദേഹത്തിന്റെ ആദരസൂചകമായി അനുസ്മരണ സമ്മേളനം പിന്നീട് നടത്തപ്പെടും. റാന്നി കപ്പമാംമൂട്ടിൽ ഹെലൻ ആണു സഹധർമ്മിണി. മക്കൾ: ലിയ-സാം ജോസലീന, ജെറിക്ക, ജെറൂഷ. പവർവിഷൻ ടി.വി.യുടെ ജനറൽ ഡയറക്ടർമാരിൽ ഒരാൾ ...
ന്യൂഡൽഹി : കോവിഡ് ബാധിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഡൽഹി സ്റ്റേറ്റ് ശ്രുശൂഷകനായ പാസ്റ്റർ ആൽവിന്റെ ഭാര്യ സിസ്റ്റർ ലിനി ആൽവിൻ (46) മെയ് 14 – വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയിന് അന്തരിച്ചു. 84 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചാണ് അന്ത്യം. കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്നാണ് മരണം. 2016 ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്യാണത്തില്‍ അനുശോചിച്ചു. സമൂഹത്തിനായുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഓര്‍മിച്ചു. ടൈംസ് ഫൗണ്ടേഷന് സ്ഥാപകയാണ്. പാവപ്പെട്ടവരെ ...
പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ അംഗം മേടയിൽ സൂസമ്മാമയുടെ മകൾ ബിനിയുടെ ഭർത്താവ് അനീഷ് ജേക്കബ് നിര്യാതനായി.സംസ്ക്കാരം പിന്നീട്
Connect with us
join followers join followers join followers