പാസ്റ്റർ സി . എ. ജോസെഫിന്റെ സംസ്ക്കരാശ്രിശൂഷ ജൂൺ 5 ശനിയാഴ്ച
ഡാളസ് : ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശ്രുഷുഷകൻ പാസ്റ്റർ സി. എ . ജോസഫ് (67) മെയ് 29 ശനിയാഴ്ച മകന്റെ ഭവനത്തിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പരേതൻ ദൈവസഭയുടെ ന്യൂയോർക്ക്, ഡെൻവർ, ഡാളസ്എന്നീ പട്ടണങ്ങളിൽ സഭാ ശ്രിശൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ ദീർഘ വർഷങ്ങൾ കർത്തൃവേലയിൽ ആയിരുന്നു.
ഭാര്യ : മേഴ്‌സി ജോസഫ്. മക്കൾ : ജോ, ബെറ്റ്സി, വിൻസ്റ്റൺ.
മെമ്മോറിയൽ സെർവീസും, ഹോം ഗോയിങ് സെർവീസും, ക്രോസ്സ് വ്യൂ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ജൂൺ 4 – വെള്ളിയാഴ്ച്ച പ്രാദേശിയ സമയം വൈകിട്ട് 6: 30 നും ജൂൺ 5 – ശനിയാഴ്ച്ച 9 :30 നും നടത്തപ്പെടും.
തുടർന്ന് 12 :30 ന് സണ്ണിവെയിലുള്ള ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡനിൽ സംസ്ക്കരാശ്രിശൂഷയും നടക്കും .
ശ്രീശുഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടിവിയിൽ ലഭ്യമാണ്
www.provisiontv.in


