റവ. ജോൺസൺ ടൈറ്റസ് (60) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഡാളസ്: വിശാഖപട്ടണം C.O.T.R തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇൻഡ്യയുടെ ജനറൽ വൈസ്
പ്രസിഡന്റുമായിരുന്ന റവ. ജോൺസൺ പി. ടൈറ്റസ് (60) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വകാര ചടങ്ങ് ആയി നടത്തപ്പെടും. ഇദ്ദേഹത്തിന്റെ ആദരസൂചകമായി അനുസ്മരണ സമ്മേളനം പിന്നീട് നടത്തപ്പെടും.
റാന്നി കപ്പമാംമൂട്ടിൽ ഹെലൻ ആണു സഹധർമ്മിണി.
മക്കൾ: ലിയ-സാം
ജോസലീന, ജെറിക്ക, ജെറൂഷ.
പവർവിഷൻ ടി.വി.യുടെ ജനറൽ ഡയറക്ടർമാരിൽ ഒരാൾ ആണു പ്രിയ ദൈവദാസൻ. ചാനലിന്റെ ആദ്യകാലങ്ങളിൽ മുതൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ദൈവദാസന്റെ വിയോഗത്തിൽ പവർവിഷൻ ചെയർമാൻ ഡോ. കെ. സി. ജോൺ, മാനേജിംഗ് ഡയറക്ടർ റവ. ആർ. ഏബ്രഹാം എന്നിവർ അനുശോചനങ്ങൾ അറിയിച്ചു.
It is with great sorrow and grief we inform you that Rev. Johnson Titus (60), Principal of COTR Theological Seminary and General Vice-President of New Testament Church of India, based in Visakhapatnam, Andhra Pradesh have completed his earthly journey and entered into heavenly home today early morning (May 23, 2021). Johnson known also as Jossy is the oldest son of Late Apostle Dr. P.J. Titus. Rev. Johnson was receiving intensive care at a private hospital in Visakhapatnam for COVID – 19. In compliance with COVID protocol, a private funeral will be arranged soon, and a memorial service is being planned. Kindly uphold the family and the COTR – NTC family.


