LOADING

Type to search

Obituaries

പാസ്റ്റർ രാജൻ ചെറിയാൻ (62) ഓൺലൈൻ ആരാധന മദ്ധ്യേ നിത്യതയിൽ

provision Jan 31
മുംബൈ: ഓൺലൈൻ ആരാധന മദ്ധ്യേ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോകും വഴി മുംബൈ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് മലയാളം ചാപ്റ്റർ സഭാ ശുശ്രൂഷകൻ   പാസ്റ്റർ രാജൻ ചെറിയാൻ (62 ) ജനുവരി 31 –  ഞാറാഴ്ച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഏകദേശം മൂന്നു ദശകത്തോളമായി മുംബൈയിലുള്ള ന്യൂ ലൈഫ് മലയാളം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും കുർള, വസായി, ഡോംബിവിലി എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കയും ചെയ്ത കർത്തൃ ദാസനാണ് പാസ്റ്റർ രാജൻ ചെറിയാൻ.
മുംബൈയിലെ മലയാളി സഭകൾക്ക് വളരെ സുപരിചിതനായ ഇദ്ദേഹം പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്വദേശിയാണ്. സംസ്കാരം പിന്നീട്. ഭാര്യ: ബെൻസി. മകൻ: ബെഞ്ചി.  മരുമകൾ: ബിൻസി.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.