പാസ്റ്റർ ഷൈജു ജയരാജ് ഡാനിയേൽ കർത്തൃസന്നിധിയിൽ
provision Apr 28
അലഹബാദ് (യു. പി) : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനും, തിരുവന്തപുരം വെസ്റ്റ് സെക്ഷനിലെ കരമൂട് എ ജി സഭാ ശ്രുഷുഷകനുമായ പാസ്റ്റർ ഡി ജയരാജിന്റെ മകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഷൈജു ജയരാജ് ഡാനിയേൽ കോവിഡ് ബാധിച്ച് ഉത്തർ പ്രദേശിലെ അലഹബാദിലെ പ്രാച്ചിയിലുള്ള ശാന്തിപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐ സി യു വിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 28 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ഷൈജുവിന്റെ ഭാര്യ സിസ്റ്റർ ബ്ലെസ്സിയും അവരുടെ മകൾ അക്സ മോളും കോവിഡ് പോസിറ്റീവ് ആയിരുന്നുവെങ്കിലും അക്സ മോൾ കോവിഡ് നെഗറ്റീവ് ആയിട്ടുണ്ട്.


