സണ്ണി ചെറിയാൻ (68) നിര്യാതനായി
ന്യൂജേഴ്‌സി: തിരുവല്ല പാലിയേക്കര ചക്കുംമൂട്ടിൽ പരേതനായ ചാണ്ടി ചെറിയാൻ (റിട്ടയേർഡ് സബ് എഞ്ചിനീയർ കെ.എസ്.ഇ.ബി) മകൻ സണ്ണി ചെറിയാൻ (68) ന്യൂജേഴ്‌സിയിൽ നിര്യാതനായി.
മെമ്മോറിയൽ സർവീസ് ജനുവരി 31 ഞായറാഴ്ച്ച മിഷിഗൺ ഫ്യൂണറൽ ഹോമിൽ വൈകുന്നരം 6:00 മണി മുതൽ രാത്രി 9:00 വരെ (ഇന്ത്യൻ സമയം ഫെബ്രുവരി ഒന്നിന് പുലർച്ചെ 4:30 മുതൽ രാവിലെ 7:30) സംസ്ക്കാര ശിശ്രൂഷകൾ ഫെബ്രുവരി ഒന്നിന് തിങ്കളാഴ്ച്ച രാവിലെ ന്യൂയോർക്ക് സമയം 9:30 നു (ഇന്ത്യൻ രാത്രി 8 :00 മണിക്ക്) പാറ്റേഴ്ണിലുള്ള മിഷിഗൺ ഫ്യൂണറൽ ഹോമിൽ അഡ്രസ്: 17 – മിഷിഗൺ അവന്യൂ, പാറ്റേഴ്സൺ,ന്യൂജേഴ്‌സി – 07503) ആരംഭിച്ച് ഹാക്കൻസാക്കിലെ ഹാക്കൻസാക്ക് സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭാര്യ: രാജി സണ്ണി തിരുവല്ല പാലിയേക്കര മാളിയേക്കൽ കുടുംബാംഗമാണ്.
മക്കൾ: മോബിൻ (ന്യൂജേഴ്‌സി), ടിന്റു, ടോബിൻ . മരുമക്കൾ: ജെസ്റ്റി പാലാട്ടി, രാജേഷ് വർഗീസ് പാട്ടശ്ശേരി (കോട്ടയം താഴത്തങ്ങാടി), ചിഞ്ചു ചെറ്റാനപ്പളളി (മാന്നാർ). കൊച്ചുമക്കൾ: അലീസ,അലൻ,നേഹ,ഹെലന,ജോക്കുട്ടൻ.


