ഓൾസ്റ്റേറ്റ് ഇൻഷുറൻസ് 600 മില്യൺ ഡോളർ പ്രീമിയമായി ഉപഭോക്താക്കൾക്ക് നൽകും
provision Apr 06
നോർത്ത്ബ്രൂക്ക്: കൊറോണ വൈറസ് കാരണം റോഡിൽ ഡ്രൈവർമാർ കുറവായതിനാൽ ഓൾസ്റ്റേറ്റ് 600 മില്യൺ ഡോളർ പ്രീമിയമായി ഉപഭോക്താക്കൾക്ക് തിരിച്ചു നൽകും
കൊറോണ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിനായി വീട്ടിൽ തന്നെ തുടരാനുള്ള സംസ്ഥാനങ്ങളുടെ ഉത്തരവനുസരിച്ച് കുറച്ച് ആളുകൾ മാത്രം വാഹങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ 600 മില്യൺ ഡോളർ വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ ഉപയോക്താക്കൾക്ക് തിരികെ നൽകുമെന്ന് ഓൾസ്റ്റേറ്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
നോർത്ത്ബ്രൂക്ക് ആസ്ഥാനമായുള്ള ഇൻഷുറർ അതിന്റെ ഓൾസ്റ്റേറ്റ്, ഇഷുറൻസ്, എൻകാംപാസ് ഉപഭോക്താക്കൾക്ക് “ഷെൽട്ടർ-ഇൻ-പ്ലേസ് പേബാക്ക്” വാഗ്ദാനം ചെയ്യും. മിക്ക പോളിസി ഹോൾഡർമാർക്കും അവരുടെ പ്രതിമാസ പ്രീമിയത്തിന്റെ 15% ഏപ്രിൽ, മെയ് മാസങ്ങളിൽ ലഭിക്കും.


