LOADING

Type to search

Obituaries

സിന്റോ ജോർജ് (36) ലണ്ടനിൽ നിര്യാതനായി

provision Apr 06

ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മലയാളി മരണം.

ക്രോയ്ഡോൺ: ലണ്ടൻ റെഡ് ഹില്ലിൽ താമസിക്കുന്ന കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി അത്തിക്കല്ലിലെ മുളങ്കുഴി സിന്റോ ജോർജ് (36) ആണ് ഇന്ന് രാവിലെ വിടവാങ്ങിയത്. കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനുശേഷം 7 ദിവസം ഐസൊലേഷനിൽ കഴിയുകയായിരുന്നു. എന്നാൽ രോഗം കുറയാതെ വന്ന സാഹചര്യത്തിൽ 10 ദിവസം മുൻപ് സിന്റോയെ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം ശ്വാസതടസം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി ഐസിയുവിൽ വെന്റിലേറ്ററിലായിരുന്ന. കഴിഞ്ഞ ദിവസം രോഗം അല്പം ഭേദപ്പെട്ടെങ്കിലും ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് സംഭവിക്കുകയും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി സിന്റോ യാത്രയാവുകയും ചെയ്തു. പൂർണ്ണ ആരോഗ്യവാനായിരുന്ന സിന്റോയുടെ വേർപാടിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യുകെയിലെ മലയാളി സമൂഹം.

നഴ്‌സാണെങ്കിലും ക്രോയിഡോണിൽ ഹെൽത്ത്കെയർ വർക്കറായിജോലി ചെയ്തു വരികയായിരുന്നു സിന്റോ. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. റെഡ്ഹിൽ സെന്റ് ക്ലെയർ സീറോ മലബാർ മിഷനിലെ അംഗമാണ് പരേതനായ സിന്റോ.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.