ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ തിങ്കളാഴ്ച നിര്യാതനായി.
ഏതാനും ദിവസങ്ങളായി ന്യൂമോണിയ ബാധയെതുടര്‍ന്നു റിച്ച്മണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊട്ടാരക്കര ചാരുവിള മാരൂര്‍ കുടുംബാംഗം കുഞ്ഞമ്മ ഉമ്മാണ് ഭാര്യ. സ്റ്റാറ്റന്‍ഐലന്റിലെ കലാ-സാംസ്കാരിക -സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമായ പ്രഭ ഉമ്മന്‍ (ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സീവ്യൂ ഹോസ്പിറ്റല്‍) പുത്രനും, ശോഭ ഉമ്മന്‍ പുത്രിയുമാണ്. ബിന്‍സി വര്‍ഗീസ് (ചക്കാലയില്‍, പരുമല), സാം ജോണ്‍ (തേവലക്കര) എന്നിവര്‍ ജാമാതാക്കളും, കെസിയ, കെയില എന്നിവര്‍ പേരക്കുട്ടികളുമാണ്. സ്റ്റാറ്റന്‍ഐലന്റ് പെന്തക്കോസ്ത് മിഷന്‍ ഇടവകാംഗമാണ്. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍ നടത്തും.


