ക്രിസ്ത്യന്‍ മതവികാരത്തെ വ്രണപ്പെടുത്തിയ കേസ് ; രവീണയ്ക്കും ഫറാ ഖാനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
മുംബൈ: മത വികാരം വ്രണപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടി രവീണ ടെണ്ടന്‍, സംവിധായക ഫറ ഖാന്‍, ഹാസ്യതാരം ഭാരതി സിങ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാഗ്പൂര്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ക്രിസ്ത്യന്‍ സമാജ് മുന്നണിയുടെ പ്രസിഡന്റുമായ സോന മാശിഷ് നല്‍കിയ പരാതിയിലാണ് നടപടി.
2019 ഡിസംബര്‍ 27 നാണ് ചാനല്‍ പരിപാടിയിലൂടെ മതവികരം വ്രണപ്പെടുത്തിയതിന് മൂന്ന് പേര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തത്. യൂട്യൂബ് ഹാസ്യപരിപാടിയായ ബാക്ക് ബെഞ്ചേഴ്‌സ് എന്ന പരിപാടിയില്‍ ക്രിസ്തീയ മത വിഭാഗത്തെ പരിഹസിക്കും വിധം ഇവര്‍ പരാമര്‍ശം നടത്തി എന്നാണ് ഇവര്‍ക്കെതിരായ പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ പോലീസ് കേസ് എടുത്തതിന് ശേഷം ഖേദ പ്രകടനവുമായി രവീണ ടെണ്ടര്‍ രംഗത്ത് വന്നിരുന്നു. മതത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും പറഞ്ഞിട്ടില്ലെന്നും, സംഭവത്തില്‍ ക്ഷമ ചോദിക്കുന്നു എന്നുമാണ് രവീണ പറഞ്ഞത്. ഐപിസി സെക്ഷന്‍ 295 എ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.


