LOADING

Type to search

CHRISTIAN NEWS USA NEWS

ഐപിസി ഫാമിലി കോൺഫറൻസ് ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 1 ന്

provision Feb 12
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും  അനുഗ്രഹത്തിനായും  നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐപിസി  സഭകളും മാർച്ച് 1 ന്  പ്രത്യേക പ്രാർത്ഥനാദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. 
 
സഭകളിലെ ആരാധന വേളയിൽ കുറച്ച് സമയം നീക്കിവയ്ക്കാനും സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാനും ഒരു പ്രത്യേക സ്തോത്ര കാഴ്ച എടുത്ത് സഹായിക്കുവാനും എല്ലാ അംഗ സഭകളും ഉത്സാഹം കാണിക്കണമെന്നും സംഭാവനകൾ 18th family Conference , 2620 N MacArthur Blvd, Oklahoma City, OK 73127 എന്ന വിലാസത്തിൽ അയച്ചു കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നതായും  ഭാരവാഹികൾ അറിയിച്ചു.  
 
വിവിധ സംസ്ഥാനങ്ങളിൽ വെച്ച് നടത്തപ്പെടുന്ന പ്രമേഷണൽ യോഗങ്ങളിലും  ധനസമാഹരണ പരിപാടികൾക്കും മികച്ച പ്രതികരണമാണ് എല്ലാ പട്ടണങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.  നാഷണൽ – ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. മാർച്ച് 9 ന് ചിക്കാഗോയിലും ഏപ്രിൽ 19 ന് അറ്റ്ലന്റായിലും ഏപ്രിൽ 26 ന് ഹൂസ്റ്റണിലും ജൂൺ 7 ന് ഫ്ളോറിഡയിലും  പ്രമോഷൻ മീറ്റിംഗുകൾ നടത്തുവാൻ ദേശീയ കമ്മറ്റി തീരുമാനിച്ചു. കോൺഫ്രൻസിനുള്ള രജിസ്ട്രേഷൻ www.ipcfamilyconference.com എന്ന വെബ്സൈറ്റ് വഴി വളരെ വേഗത്തിൽ പൂർത്തികരിക്കാവുന്നതാണ്.

2020 ജൂലൈ 30 വ്യാഴം മുതൽ ആഗസ്റ്റ് 2 ഞായർ വരെ ഒക്കലഹോമ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം “അതിരുകളില്ലാത്ത ദർശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ. കോൺഫ്രൻസിന്റെ നാഷണൽ ഭാരവാഹികളായി പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് ( നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

എല്ലാ ചൊവ്വാഴ്ചകളിലും  സെൻട്രൽ സമയം 8 മണിക്ക്   605 – 313 – 5111 എന്ന നമ്പരിൽ പ്രയർ ലൈൻ ഉണ്ടായിരിക്കും. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോൺ ലൈനിൽ പ്രവേശിക്കാവുന്നതാണ്

വാർത്ത: നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.