റോയി ഫിലിപ്പ് (39)കാനഡയിൽ നിര്യാതനായി
provision
Jan 29
ടൊറേന്റോ: കാനഡയിലെ ഒന്റാറിയോയിലെ സ്കാർബോറോയിൽ കടവൂർ സ്വദേശി റോയി ഫിലിപ്പ് (39) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ജീന എലിസബത്ത് ഏലിയാസ് കാനഡയിൽ എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു. . രണ്ടു കുഞ്ഞു മക്കൾ ഉണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.
ഒരു സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരിയാണ് ഭാര്യ ജീന എലിസബത്ത് ഏലിയാസ്. ഈ കുടുംബത്തിന് ഇൻഷൂറൻസ് പരിരക്ഷയോ മറ്റു വരുമാനമാർഗങ്ങളോ ഒന്നുമില്ല. മകനെ ഒരു നോക്ക് കാണണമെന്ന പിതാവ് ഫിലിപ്പിന്റെ ആഗ്രഹം പരിഗണിച്ച് ടോറോന്റോ മലയാളി സമാജം ഭാരവാഹികൾ ഗോ ഫണ്ട് വഴി ധനസമാഹാരം ആരംഭിച്ചു കഴിഞ്ഞു.
ബന്ധു മിത്രാദികളായി കാനഡയിലോ അമേരിക്കയിലോ ആരുമില്ലാത്ത നിരാലംബരായ റോയിയുടെ കുടുംബത്തിന് ഒരു കൈത്താങ്ങു നൽകാൻ എല്ലാ അമേരിക്കൻ-കാനഡ മലയാളികളോട് അപേക്ഷിക്കുകയാണ്.
ഗോഫണ്ടിൽ കയറാനുള്ള ലിങ്ക്:


