രഞ്ജു മാത്യു (ദുബായ്) നിത്യതയിൽ.
provision
Aug 27
ദുബായ്: ജബലലി ചർച്ച് ഓഫ് ഗോഡ് സഭാംഗം തിരുവനന്തപുരം വെള്ളറട പൊന്നബി നിർമ്മല ഭവനിൽ രഞ്ജു മാത്യു (56) നിത്യതയിൽ പ്രവേശിച്ചു. ഷാർജ കുവൈറ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ ജോലിക്കിടയിൽ ശാരീരിക അസ്വസ്തതയെ തുടർന്ന് താൻ തന്നെ ടാക്സി വിളിച്ച് ഷാർജ ആശുപത്രിയിൽ ചെയ്യുകയായിരുന്നു. തിരുവല്ല തിരുത്തിക്കാട്ട് വെള്ളക്കാട്ട് മണ്ണിൽ കുടുബാംഗമാണ്. ഷാർജ മ്യൂസിയം ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായ പരേതൻ കഴിഞ്ഞ 19 വർഷമായി പ്രവാസിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി സഭാശുശൂഷകൻ പാസ്റ്റർ കുര്യൻ മാമൻ പറഞ്ഞു.
ഭാര്യ : ജെയ്മോൾ
മക്കൾ: അന്ന മറിയ, അഞ്ചു മറിയ


