പാസ്റ്റർ സി. വി. തോമസ് ചാപ്രത്ത് നിത്യതയിൽ.
provision
Mar 16
റാന്നി: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശാസ്താംകോട്ട സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി. വി. തോമസ് (74) മാർച്ച് 16 നു റാന്നി നെല്ലിക്കമണ്ണിലുള്ള സ്വഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശനിയാഴ്ച രാത്രി ഭവനപ്രാർത്ഥനയ്ക്കും, ഭക്ഷണത്തിനും ശേഷം വിശ്രമിക്കുംവേളയിൽ പെട്ടെന്ന് ശ്വാസതടസ്സം ഉണ്ടാവുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുംവേളയിലാണു അന്ത്യം സംഭവിച്ചത്. പി. വൈ. പി.എ. മുൻ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാബു ചാപ്രത്തിന്റെ പിതാവും,അനുഗ്രഹീത പ്രസംഗകനായ പാസ്റ്റർ ബി. മോനച്ചന്റെ (കായംകുളം)
ഭാര്യാപിതാവുമാണു ദൈവദാസൻ. സംസ്കാരം പിന്നീട്.
വാർത്ത : സാം മാത്യു പൗർവിഷൻ യൂ സ് എ


