കൺവൻഷൻ പ്രഭാഷകൻ അജി ആന്റണിക്കെതിരായ ആക്രമണത്തിൽ ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ ശക്തമായി അപലപിച്ചു,
provision May 06
പാലാരിവട്ടം : സുപ്രസിദ്ധ കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ അജി ആന്റണിയെ കൺവൻഷൻവേദിയിൽ വച്ച് ആക്രമിച്ച സുവിശേഷ വിരോധിയെ എത്രയും വേഗം കേരളത്തിലെ പോലീസ് അറസ്റ്റുചെയ്തു കേരളത്തിലെ പെന്തകോസ്തു വിഭാഗങ്ങൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾക്ക് ശക്തമായ താക്കീത് നൽകണം എന്ന് ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ പത്രകുറിപ്പിലൂടെ അറിയിച്ചു.കേരളത്തിൽ കുറച്ചു നാളുകളായി പെന്തക്കോസ്തു സഭകൾക്ക് നേരെയുo ദൈവമക്കൾക്ക് നേരെയും അതിക്രമക്കൾ വർദ്ധിച്ചുവരുന്നത് കേരളത്തിലെ പെന്തകോസ്തു വിഭാഗം ആശങ്കയോടെ കാണുന്നു ഇതിന് ഒരു പരിഹാരം കാണുന്നതിന് ബഹു.മുഖ്യമന്ത്രിയും കേരളത്തിലെ നിയമസംവിധാനവും എത്രയു വേഗം ഇടപ്പെട്ട് പ്രതികൾക്ക് സംരക്ഷണം നൽകുന്ന സംഘപരിവാർ ശക്തികൾക്ക് ഇതിലൂടെ തക്കതായ താക്കീത് നൽകണം എന്നും ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ സൗത്ത് ഇന്ത്യ കോഡിനേറ്റർ ഇവാ:ബിജോയ് വി.പി,സ്റ്റേറ്റ് വൈസ് പ്രസി.പാസ്റ്റർ ബിജോ മാത്യു, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ റെജി ഗോഡ്ലി എന്നിവർ അറിയിച്ചു.


