LOADING

Type to search

MIDDLE EAST NEWS

2019 – ’20 ലെ അപ്കോൺ പ്രവർത്തനങ്ങൾക്ക് അനുഗ്രഹീതമായ ആരംഭം

provision May 06

അബുദാബി : അബുദാബി ഇവാഞ്ചലിക്കൽ ചർച്ച് സെന്ററിൽ മെയ് 4 ന് നടത്തപ്പെട്ട പ്രാർത്ഥനാ സംഗമത്തോട് കൂടി 2019 – ’20 ലെ അപ്കോൺ പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാ അപ്കോൺ അംഗത്വ സഭകളും പങ്കെടുത്തു. അപ്കോൺ വൈസ് പ്രസിഡന്റ് പാ. പി. എം. സാമുവേലിന്റെ അധ്യക്ഷതയിൽ പാ. മാത്യു ജോർജ് പ്രാർത്ഥിച്ചു ആരംഭിച്ച യോഗത്തിൽ സെക്രട്ടറി സാം ഈപ്പൻ സ്വാഗതവും, അപ്കോൺ പ്രസിഡന്റ് എം. ജെ. ഡോമിനിക് ഉദ്ഘാടന പ്രസംഗവും സമർപ്പണ പ്രാർത്ഥനയും നടത്തി.
പാസ്റ്റമാരായ വില്യം ജോസഫ്, സാം ബഞ്ചമിൻ, ജോജി ജോൺസൻ, ജയചന്ദ്രൻ, ജെയ്സൺ കുഞ്ഞുമ്മൻ, ജേക്കബ് ഡാനിയേൽ, ശാമുവേൽ എം തോമസ്, ഗിവിൻ തോമസ് എന്നിവർ നേതൃത്വം നൽകി. അപ്കോൺ മുൻ പ്രസിഡന്റ് പാ. എം. എം. തോമസ് മുഖ്യ സന്ദേശം നൽകി.
ജോയിന്റ് സെക്രട്ടറി ഷാജി കൊരുത് നന്ദി അറിയിച്ചു. റോബിൻ ലാലച്ചൻ അപ്കോൺ ക്വയറിന് നേതൃത്വം നൽകി

വാർത്ത : സഭാ വാർത്തകൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.