LOADING

Type to search

KERALA NEWS Obituaries

പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാ പിതാവ് ജോൺ മാത്യൂ (61) വാഹനാപകടത്തിൽ നിത്യതയിൽ

provision Jan 15
കൊട്ടാരക്കര: ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ മിനിസ്ട്രീസ് പ്രസിഡൻ്റ്  പാസ്റ്റർ ജസ്റ്റിൻ കോശിയുടെ ഭാര്യാ പിതാവ് കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ജോൺ മാത്യൂ (പൊടിക്കുഞ്ഞ് – 61 ) ഇന്ന് ജനുവരി 15 – വെള്ളിയാഴ്ച്ച കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ബേർശേബാ ഇന്ത്യ പെന്തകോസ്ത്സ ദൈവസഭാംഗമാണ്.
സ്കൂട്ടറിൽ  കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ച് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂരിൽ നിന്നും വർക്കലയിലേക്ക് പോയ ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ  ജോൺ മാത്യുവിന്റെ ശരീരത്തിൽ കൂടി ലോറി കയറി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറിന്റെ മൊഴിയിൽ സ്കൂട്ടർ കണ്ടിരുന്നില്ല എന്ന്‌ മൊഴി പറഞ്ഞു.
ഭാര്യ :  റോസമ്മ. മക്കൾ: ഫേബ ജസ്റ്റിൻ (ബാംഗളൂർ), ലുധിയ ജെയ്സൺ, കെസിയ ജോൺ. മരുമക്കൾ: പാസ്റ്റർ ജസ്റ്റിൻ കോശി, ജെയ്സൺ മാത്യു സംസ്‌ക്കാരം പിന്നീട് .
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.