സുബി വർഗീസ് (33)വാഹനാപകടത്തിൽ മരണപ്പെട്ടു
provision Feb 28
സൗദി അറേബ്യ: റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്സുമാരുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നേഴ്‌സുമാരായ കൊല്ലം ആയൂർ സ്വദേശിനി സുബി വർഗീസ് (33), എരുമേലി സ്വദേശി അഖില കളരിക്കൽ എന്നിവരും ഡ്രൈവറും മരണപെട്ടു.
അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷനിൽ ഒഴുപാറക്കൽ സഭാംഗമായ ജേക്കബ് ജി. മാത്യുവിൻറ ഭാര്യ ആണ് മരണപ്പെട്ട സുബി. 8 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്, പുലർച്ചെ 4.30 ഓടെയാണ് അപകടം സംഭവിക്കുന്നത്. റിയാദിൽ നിന്നും താഇഫിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
മകൾ: അന്ന മറിയം ജേക്കബ്.
എ.ജി ഉംബെർനാട് സഭാശുശ്രൂഷകൻ പാസ്റ്റർ ഷിബു ബേബിയുടെ സഹോദരി കൂടിയാണ് സുബി.


