പാസ്റ്റർ കെ എം ജെയിംസ് ഐ പി സി അബുദാബി ശിശ്രുഷകനായി ചുമതലയേറ്റു
provision May 12
അബുദാബി : യൂഎഇ ലെ പ്രഥമ പെന്തകോസ്ത് കൂട്ടായ്മയും, അപ്കോൺ അംഗ്വത്ത സഭയുമായ ഐ പി സി അബുദാബി സഭയുടെ ചീഫ് പാസ്റ്റർ ആയി പാസ്റ്റർ കെ എം ജെയിംസ് ചുമതലയേറ്റു. ഐ പി സി ചെങ്ങന്നൂർ സെന്ററിൽപ്പെട്ട നിരണം ഗ്രേസ് സെന്റർ സഭയുടെ ശിശ്രുഷകനായിരുന്നു പാസ്റ്റർ ജെയിംസ്.
ഏപ്രിൽ 24ന് അബുദാബിയിൽ എത്തിയ ദൈവദാസൻ ഏപ്രിൽ 25 വ്യാഴാഴ്ച നടന്നതായ വിശുദ്ധ സഭാരാധനയിൽ വച്ച് ഐ പി സി അബുദാബിയുടെ ചീഫ് പാസ്റ്റർ ആയി സ്ഥാനമേറ്റത്.
മികച്ച പ്രാസംഗികനും വേദാദ്ധ്യാപകനുമായ പാസ്റ്റർ ജെയിംസ് റാന്നി കുടമുരുട്ടി സ്വേദേശിയാണ്. ഭാര്യ സാറാമ്മ ജെയിംസ്, മക്കൾ : സാമുവേൽ, ശാലോം, എലിസബത്ത്.


