LOADING

Type to search

CHRISTIAN NEWS WORLD NEWS

ഐ.പി.സി ഫാമിലി കോൺഫ്രൻസ് : ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

provision May 14
ഒർലാന്റോ :അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിൽ കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 
 
ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും ഒക്കെ അറിയപ്പെടുന്ന ഒർലാന്റോ പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സീ വേൾഡ് തീം പാർക്കിന് ഏറ്റവും അടുത്തുള്ള ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ  2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്ന  കോൺഫ്രൻസിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, സാജൻ ജോയി ബാംഗ്ലൂർ, പാസ്റ്റർ ആരൻ ബുർക്ക് തുടങ്ങിയവർ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും.
സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ ജോൺ  ദുബായ് മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പിറവം സെന്റർ ശുശ്രൂഷകനായ പാസ്റ്റർ ബാബു ചെറിയാൻ അന്തർദേശീയ സുവിശേഷ പ്രസംഗകനും ദൈവം ശക്തമായി ഉപയോഗിക്കുന്ന ദൈവഭൃത്യനുമാണ്.  ഒട്ടേറെ പുസ്തകങ്ങളും ഗാനങ്ങളും രചിച്ചിട്ടുള്ള പാസ്റ്റർ ബാബു ചെറിയാൻ നല്ലൊരു വേദ അദ്ധ്യാപകനും എഴുത്തുകാരനുമാണ്.
മറ്റൊരു പ്രസംഗകനായ പാസ്റ്റർ സാജൻ ജോയി ബാംഗ്ലൂർ ദൈവസഭയിലെ ഒരു ശുശ്രൂഷകനായി പ്രവർത്തിക്കുമ്പോൾ തന്നെ ഇക്കാലങ്ങളിൽ വിവിധ ഇടങ്ങളിൽ ദൈവം ഉപയോഗിക്കുന്ന  സുവിശേഷ പ്രസംഗകനാണ്.ദൈവ മഹത്വത്തിനായി ലോകമെമ്പാടും പാസ്റ്റർ സാജൻ ബാംഗ്ലൂർ ഉപയോഗപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവരെ കൂടാതെ കേരളത്തിലെയും അമേരിക്കയിലേയും മറ്റു പ്രഗത്ഭരായ ദൈവ ദാസന്മാരും വിവിധ ദിവസങ്ങളിൽ വചനം  പ്രസംഗിക്കും.
 ” ഇത് മടങ്ങി വരവിന്റെയും പുതുക്കത്തിന്റെറെയും സമയം ” എന്നതാണ് കോൺഫ്രൻസ്  ചിന്താവിഷയം. നാഷണൽ – ലോക്കൽ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഗായക സംഘത്തിന്റെ ആത്മീയ ശുശ്രൂഷകളിൽ ഡോ. ബ്ലെസ്സൻ മേമന മുഖ്യ ഗായകനായി പങ്കെടുക്കും. മൂന്നു മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ചിൽഡ്രൻസ് മിനിസ്ടിയും യുവജനങ്ങൾക്ക് വേണ്ടിയും, സഹോദരിമാർക്ക് വേണ്ടിയും പ്രത്യേക മീറ്റിംഗുകളും സ്പോർട്ട്സും ഉണ്ടായിരിക്കും.
 
കോൺഫ്രൻസ് രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ആയിരത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്ന കുടുംബ സംഗമത്തിൽ വിവിധ പ്രായക്കാർക്കായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആത്മീയ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ നിലനിർത്തുന്നതിനുമായി പ്രത്യേക സെക്ഷനുകളും ക്രമീകരിച്ചിട്ടുണ്ട്. മൂന്നു നേരവും വിഭവ സമൃദ്ധമായ ഭക്ഷണവും അതി മനോഹരമായ നിലയിലുള്ള താമസ സൗകര്യവും ക്രമീകരണത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കോൺഫ്രൻസിൽ പങ്കെടുക്കുന്നവർക്ക് വാട്ടർ തീം പാർക്കുകളിലും ക്രൂസ് ഷിപ്പ് യാത്രയ്ക്കുമായി പ്രത്യേക നിരക്കുകളിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. 17-മത് ഐ.പി.സി കുടുംബ സംഗമം വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് നാഷണൽ – ലോക്കൽ കമ്മറ്റികൾ ദ്രുതഗതിയിൽ ചെയ്തു വരുന്നത്.
 
കാലാകാലങ്ങളിൽ കോൺഫ്രൻസിന് നേതൃത്വം നൽകുവാൻ ശക്തമാരായ ദൈവദ്യത്യന്മാരാണ് ലഭിക്കുന്നത്. ദൈവ സ്നേഹത്തിന്റെയും സത്യ സുവിശേഷത്തിന്റെയും മകുടോദാഹരണമായി ദൈവജനത്തിന്റെ ഐക്യതയും സാഹോദര്യവും വിളിച്ചോതിക്കൊണ്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി നടന്നു വരുന്ന കോൺഫ്രൻസിന്  ദേശീയ ഭാരവാഹികളായ പാസ്റ്റർ ആൻറണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ) എന്നിവർ  നേതൃത്വം നൽകും.
 
എല്ലാ വ്യാഴാഴ്ചകളിലും  9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും  www.ipcfamilyconference.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 
 
വാർത്ത: നിബു വെള്ളവന്താനം  (മീഡിയ കോർഡിനേറ്റർ)

300 movie backround

 

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.