
പാസ്റ്റര്‍ ബാബു ചെറിയാന്റെ ഭാര്യാമാതാവ് രൂത്ത് മത്തായി (88) നിര്യാതയായി
കോലഞ്ചേരി: പഴന്തോട്ടം ഐപിസി ബഥേല്‍ സഭാംഗവും പാസ്റ്റര്‍ ബാബു ചെറിയാന്റെ ഭാര്യാമാതാവുമായ ഞാറ്റുംകാലായില്‍ രൂത്ത് മത്തായി (88) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ ശനി (19.12.2020) ഉച്ചയ്ക്ക് 12 മണിക്ക് പട്ടിമറ്റം വാലേത്തുപടിയിലുള്ള സ്വഭവനത്തില്‍ ആരംഭിച്ച് സംസ്കാരം 3 മണിക്ക് പുത്തന്‍കുരിശ് സഭാസെമിത്തേരിയില്‍.
ഭര്‍ത്താവ്: പരേതനായ എന്‍.വി. മത്തായി. മക്കള്‍: മേരി (Rtd. അധ്യാപിക), ജോയി (ബാംഗ്ലൂര്‍), ജയിംസ് (USA), ഇവാ. പോള്‍ എന്‍. മാത്യു (Rtd. നഴ്സിംഗ് സൂപ്രണ്ടന്റ്, ഗവമെന്റ് ആയുര്‍വ്വേദ കോളേജ്, പുതിയകാവ്), ഗ്രേസി ബാബു (പിറവം), പരേതയായ വിജി (കൊല്‍ക്കത്ത). മരുമക്കള്‍: കെ.സി. വര്‍ഗീസ് (Rtd. അധ്യാപകന്) പൊന്നമ്മ, സൂസമ്മ (USA), ജിജി (FCI OEN), പാസ്റ്റര്‍ ബാബു ചെറിയാന് (IPC സെന്റര്‍ പാസ്റ്റര്‍, പിറവം), ജോസഫ് ജോയി (കൊല്‍ക്കത്ത). പരേത നെല്ലാട് ഇടപ്പാറയില്‍ കുടുംബാംഗമാണ്