LOADING

Type to search

Obituaries

തോമസ് ജോൺ (85) നിത്യതയിൽ ചേർക്കപ്പെട്ടു.

provision Sep 24

ഡാളസ്: ഇടയാറന്മുള   വാളൻകാലായിൽ വീട്ടിൽ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകൻതോമസ് ജോൺ (85) ഡാളസിൽ വെച്ച് സെപ്റ്റംബർ 18 നു നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരകമായ ക്ഷീണം നിമിത്തം മകന്റെ വീട്ടിൽ വിശ്രമ ജീവിതം ചെയ്തു വരികയായിരുന്നു. ചെറുപ്രായത്തിൽ തന്നെ രക്ഷാനിർണ്ണയവുംസ്നാനശുശ്രൂഷയും ലഭിച്ച ഇദ്ദേഹം, 1955-75 വരെ ഇൻഡ്യൻ ആർമിയിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസ് ഡിപ്പാർട്ട്മെന്റിൽ ഭൗതീക ജോലിയോടുള്ള ബന്ധത്തിൽ ആയിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വടക്കെ ഇൻഡ്യയുടെ വിവിധ സ്ഥലങ്ങളിൽ പാർത്തിരുന്ന ഇദ്ദേഹം 1976-ൽ ന്യൂയോർക്കിലേക്ക് കുടിയേറിപാർത്തു. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ചിൽ കുടുംബമായി ആരാധിച്ചു പോന്നു. 30 വർഷം ന്യൂയോർക്കിൽ പ്രവാസ ജീവിതം നയിച്ച പരേതൻ വിവിധ ഗവണ്മെന്റ് സർവ്വീസുകളിൽ ജോലിചെയ്ത് ശേഷം മെട്രോപോളിറ്റൻ ട്രാൻസ്റ്റിറ്റ് അതോറിറ്റിയിൽ നിന്നും വിരമിച്ചു. 2006 –ൽ ഡാളസിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ഗാർലൻഡിലുള്ള മൗണ്ട്  സീനായ് ചർച് ഓഫ് ഗോഡ്  സഭാ  അംഗമായി തുടർന്നു.

ഇരവിപേരൂർ ഊരിയകുന്നത്ത് മറിയാമ്മ ജോൺ  ആണു സഹധർമ്മിണി. മക്കൾ: സ്റ്റാൻലി – മെറീന ജോൺസൺ , സ്റ്റെഫനി- ജെയ്സൺ ജോസഫ് .

കൊച്ചുമക്കൾ : അമാൻഡ ജോൺസൺ കെവിൻ ജോൺസൺജോനത്തൻ ജോസഫ് ,റെബേക്ക ജോസഫ് ,ജെറമി ജോസഫ്.

ഭൗതീക സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ ആരംഭിച്ച്തുടർന്ന് സംസ്കരിക്കും.

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷൻ ടിവി യിൽ www.provisiontv.in

 

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.