LOADING

Type to search

Obituaries USA NEWS

ജോയി ചെമ്മാച്ചേല്‍ ചിക്കാഗോയില്‍ അന്തരിച്ചു

provision Feb 10

ചിക്കാഗോ: ബഹുമുഖ പ്രതിഭയും എല്ലാ നല്ല കാര്യങ്ങള്‍ക്കും നിര്‍ലോപം സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നസുമനസിന്റെ ഉടമയുമായ ജോയ് ചെമ്മാച്ചേല്‍ (ജോയി ലൂക്കോസ്-55) നിര്യാതനായി.സാമൂഹ്യ സാസ്‌കാരിക രംഗത്തും കലാരംഗത്തും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്ന ജോയ് ചെമ്മാച്ചേല്‍ ബിസിനസ്സ് രംഗത്തും കാര്‍ഷിക രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു.

ആരെയും കയ്യയച്ചു സഹായിക്കുന്ന മടി കാണിച്ചില്ല. സഹായം തേടി വരുന്ന ആരോടും ‘നോ’ എന്നുപറയാന്‍ ഒരിക്കലും തയ്യാറാകാത്ത അപൂര്‍വ വ്യക്തിത്വമായിരുന്നു.ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ പൂര്‍ണ ശ്രദ്ധ നല്കി. അപ്പോള്‍ വീടിന്റെ കാര്യം പോലും മറക്കും. അത്ര അര്‍പ്പണ ബോധവും കറ കളഞ്ഞ വ്യക്തിത്വവുമുള്ളവര്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഇല്ലാ എന്നു പോലും പറയാം.

കോട്ടയം സി.എം.എസ്. കോളജില്‍ മാഗസിന്‍ എഡിറ്ററായിരുന്ന ജോയി ചെമ്മാച്ചേല്‍ ആണുഇല്ലിനോയി മലയാളീ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്.രണ്ടു തവണ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു.ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റും കെ സി സി എന്‍ എ യുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ആയിരുന്നു.

ഫൊക്കാന വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ ഫോമാ സമ്മേളനത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്കി ആദരിച്ചിരുന്നു.

കോട്ടയത്തിനടുത്തു നീണ്ടൂരില്‍ സ്ഥാപിച്ച ജെ.എസ്. ഫാം കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാം ആയി കൈരളി ടി വി തിരഞ്ഞെടുത്തിരുന്നു.കൃഷിയും മല്‍സ്യം വളര്‍ത്തലും അടക്കം ഫാമിലെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ ആയിരക്കണക്കിനാളുകള്‍ നിത്യേന ഇപ്പോഴും എത്തുന്നു.

നീണ്ടൂര്‍ പരേതരായ ലൂക്കോസ് അല്ലി ടീച്ചര്‍ ദമ്പതികളുടെ പുത്രനാണ്.ഭാര്യ ഷൈല കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: ലൂക്കസ്, ജിയോ, അല്ലി, മെറി

സഹോദരങ്ങള്‍ മോളി (ഷിക്കാഗോ), മത്തച്ചന്‍ (ഷിക്കാഗോ), ബേബിച്ചന്‍ (നീണ്ടൂര്‍), ലൈലമ്മ (ന്യൂജേഴ്‌സി), സണ്ണിച്ചന്‍ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ),തമ്പിച്ചന്‍ (ഷിക്കാഗോ), ലൈന (ഫ്‌ളോറിഡ), പരേതനായ ഉപ്പച്ചന്‍.

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്റ് മേരിസ് ക്‌നാനായ പള്ളികളുടെ ട്രസ്റ്റി, റോമില്‍ നടന്ന ക്‌നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തമ സമുദായ സ്‌നേഹിയും തികഞ്ഞ ദൈവ വിശ്വാസിയും ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.