LOADING

Type to search

MIDDLE EAST NEWS Obituaries

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം 2 വര്‍ഷത്തിന് ശേഷം റിയാദില്‍ സംസ്‌കരിച്ചു

provision Feb 09

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഗവര്‍ണറേറ്റിന്റെ അനുമതിയോടെ നഗരസഭാ അധികൃതര്‍ റിയാദില്‍ സംസ്‌കരിച്ചു. തമിഴ്‌നാട് സ്വദേശി സീലന്‍ സെബാസ്റ്റ്യന്റെ മൃതദേഹമാണ് ബന്ധുക്കളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് 2 വര്‍ഷത്തിനുശേഷം സൗദിയില്‍ സംസ്‌കരിച്ചത്. 25 വര്‍ഷമായി സീലന്‍ സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ആനുകൂല്യം കിട്ടിയാലേ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള രേഖകളില്‍ ഒപ്പിട്ടു നല്‍കൂ എന്ന ബന്ധുക്കളുടെ നിലപാടാണ് മൃതസംസ്‌കാരം ഇത്രയും വൈകിച്ചത്.

മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവുകളെല്ലാം സ്‌പോണ്‍സര്‍ വഹിക്കാമെന്നേറ്റിട്ടും സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. എംബസി വഴി നാലു ലക്ഷത്തോളം രൂപ ലഭിച്ചതോടെ ബന്ധുക്കള്‍ നിലപാടു മാറ്റി. മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടതില്ലെന്നായിരുന്നു മറുപടി. ഒടുവില്‍ ഗവര്‍ണറേറ്റിന്റെ അനുമതിയോടെ നഗരസഭാ അധികൃതര്‍ റിയാദില്‍ സംസ്‌കരിക്കുകയായിരുന്നു. 2017 മാര്‍ച്ച് 21നാണ് സീലന്‍ മരിച്ചത്. 25 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തിരുന്ന സീലന്‍ ഇതുവരെ നാട്ടില്‍ പോയിരുന്നില്ല. അവിവാഹിതനാണ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.