LOADING

Type to search

CHRISTIAN NEWS

ഐ. പി. സി. കുണ്ടറ സെന്റർ കൺവൻഷൻ ഡിസംബർ 19 മുതൽ

provision Dec 12

കുണ്ടറ : ഇന്ത്യാ പെന്തക്കോസ്ത് ദെെവസഭ കുണ്ടറ സെന്ററിന്റെ 18-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 19 മുതൽ 23 വരെ ആറുമുറിക്കട മേലതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുണ്ടറ സെന്റർ മിനിസ്റ്റർ പാസ്റ്റർ വി. വെെ. തോമസ് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ടി. ജെ. സാമുവേൽ, പാസ്റ്റർ വിൽസൻ ജോസഫ്, പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ റ്റി. ഡി. ബാബു, പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ബേബി കടമ്പനാട്, പാസ്റ്റർ ഷിബു നെടുവേലി, പാസ്റ്റർ സി. സി. ഏബ്രഹാം എന്നിവർ ദെെവവചനം ശുശ്രൂഷിക്കും. ബെെബിൾ ക്ലാസ്സുകൾ, പൊതുയോഗങ്ങൾ, സോദരീസമാജം വാർഷികം, സണ്ടേസ്കൂൾ പി. വെെ. പി. എ. സംയുക്ത വാർഷികം എന്നിവ നടത്തപ്പെടും. ഞായറാഴ്ച പകൽ കർത്തൃമേശയും ഒാർഡിനേഷൻ ശുശ്രൂഷയും പൊതുസമ്മേളനത്തോടും കൂടി കൺവൻഷൻ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു ചാക്കോ ( 8547531300 )
പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷാജി യോഹന്നാൻ ( 9846119754 )

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.