പാസ്റ്റർ ടി.ടി.തോമസിന്റെ സംസ്കാരം ഡിസം.15 ന് ഏറ്റുമാനൂരിൽ
ബഹറിൻ: അറേബ്യൻ ഗൾഫിലെ ആദ്യ പെന്തക്കോസ്ത് സഭയായ ഐ.പി.സി. ബഹറിൻ സഭയുടെ സഹ സ്ഥാപകൻ പാസ്റ്റർ ടി.ടി. തോമസ് (77) നിത്യതയിൽ ചേർക്കപ്പെട്ടു. തലച്ചോറിൽ ഉണ്ടായ കടുത്ത രക്തസ്രാവത്തെ തുടർന്ന് ബഹറിനിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ വെൻറിലേറ്ററിൽ ആയിരിന്നു. സംസ്കാരം ഡിസം.15 ന് ഏറ്റുമാനൂരിലെ ഏബനേസർ ഇന്റർ നാഷണൽ സ്ക്കൂളിൽ രാവിലെ 9 മണി മുതൽ നടക്കും. ഹോം ഗോയിങ്ങ് സർവീസ് മനാമമയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ഡിസം.13 ന് രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നടക്കും.
1963 ൽ ബഹ്റൈനിലെത്തിയ പാസ്റ്റർ ടി.ടി.തോമസ് കഴിഞ്ഞ 55 വർഷങ്ങളായി ഔദ്യോഗിക ജീവിതം തുടരുമ്പോൾ തന്നെ ആത്മീയ ശുശ്രൂഷകളിലും സജീവമായിരുന്നു. ബഹറിൻ ഐ.പി.സിയുടെ ഐ.പി.സിയുടെ സീനിയർ മിനിസ്റ്റർ എന്ന നിലയിൽ ദൈവസഭയിലും ഇന്ത്യയിലും ഗൾഫിലുമുള്ള വിവിധ ആത്മീയ വേദികളിലും വചന ശുശ്രൂഷക്കായി ദൈവം ഉപയോഗിച്ചിരുന്നു.
ബഹറിനിലുള്ളThe New Indian School, Ebenezer private School, ഏറ്റുമാനൂരുള്ള Ebenezer International Residential School തുടങ്ങിയ സ്ഥാപനങ്ങളുടെയും Ebenezer International Holding Companies യുടെ ചെയർമാനും കൂടിയായിരുന്നു അദ്ദേഹം.


