LOADING

Type to search

CHRISTIAN NEWS USA NEWS

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ത്രിദിന സമ്മേളനം ടെന്നസ്സിയിൽ നടന്നു

provision Apr 29
ഫ്ളോറിഡ :  ഐപിസി നോർത്ത് അമേരിക്കൻ  സൗത്ത് ഈസ്റ്റ് റീജിയൻ ത്രിദിന സമ്മേളനം ഏപ്രിൽ 19 വെള്ളി 20 ശനി, 21 ഞായർ തീയതികളിൽ ടെന്നസ്സി ചാറ്റനുഗ ന്യൂ ഹോപ് പ്രസ് ബിറ്റേറിയൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ഷാജി ഡാനിയേൽ ഹൂസ്റ്റൺ മുഖ്യ പ്രഭാഷണം നടത്തി.
 
വിവിധ  വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റർമാരായ ഏബ്രഹാം മാത്യൂ, ജി. സാമുവേൽ, ഡാനിയേൽ തോമസ്,  പി.വൈ.പി.എ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഏബ്രഹാം, ബിനു ജോൺ തുടങ്ങിയവർ  പ്രസംഗിച്ചു. 
 
ഞായറാഴ്ച നടന്ന ഭക്തി നിർഭരമായ സംയുക്ത തിരുവത്താഴ ശുശ്രൂഷ ഡോ. ജോയി ഏബ്രഹാം നിർവഹിച്ചു. പാസ്റ്റർമാരായ ഫിലിപ്പ് ചെറുകര, രാജു സ്കറിയ എന്നിവർ സഹ ശുശ്രൂഷകരായിരുന്നു. പാസ്റ്റർ എ.സി ഉമ്മൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
 
പാസ്റ്റർ സിബി കുരുവിളയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ക്വയർ പ്രെയ്സ് ആൻറ് വർഷിപ്പ് ശുശ്രൂഷകൾ നടത്തി. ബ്രദർ കെ . വി ജോസഫ് സ്വാഗതവും ബ്രദർ രാജൻ ആര്യപ്പള്ളി നന്ദിയും പ്രകാശിപ്പിച്ചു. നേതൃത്വ സെമിനാർ, ഉണർവ്വ് യോഗം, സംയുക്ത ആരാധന തുടങ്ങിയവ സമ്മേളനത്തിൽ ഉണ്ടായിരിന്നു. 
പാസ്റ്റർ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്) , പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബെൻ ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്സാണ്ടർ ജോർജ്‌ (ട്രഷറാർ) എന്നിവരാണ് റീജീയൻ ഭാരവാഹികൾ. ഫ്ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന,  തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.
 
വാർത്ത: നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.