ഹ്യൂസ്റ്റൺ ടെക്സസിൽ ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവും വെടിവച്ചു മരിച്ചു
ഹ്യൂസ്റ്റൺ ഷുഗര്‍ലാന്‍ഡ് , ടെക്സസ് : – ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവും വെടിവച്ചു മരിച്ചു. ഒരു എനര്‍ജി കമ്പനിയുടെ ഡയറക്ടര്‍ ശ്രീനിവാസ് നകിരേകാന്തി (51) ഭാര്യ ശാന്തി (46) എന്നിവരാണു മരിച്ചത്.
തലക്ക് വെടിയേറ്റ് ശാന്തിയുടെ ജഡം വീടിനു പുറത്ത് ഡ്രൈവ് വേയിലായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് ഭര്‍ത്താവ് വീടിനുള്ളിലാണു മരിച്ചു കിടന്നത്.
പതിനാറു വയസുള്ള മകള്‍ വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെ ചില സുഹ്രുത്തുക്കള്‍ക്ക് ശ്രീനിവാസിന്റെ ഈമയില്‍ കിട്ടി. ആശങ്കാകുലരായ അവര്‍ ശ്രീനിവാസിന്റെ വീട്ടിലെത്തി. പോലീസിനെയും അറിയിച്ചു. ഈമെയിലിലെ വിവരങ്ങള്‍ പുറത്തു വിടരുതെന്നു പോലീസ് സുഹ്രുത്തുക്കള്‍ക്ക് നിര്‍ദേശം നല്കി.
പ്രത്യേകിച്ചു പ്രശ്നങ്ങളോ വീട്ടുവഴ്ക്കോ ഒന്നും ഇല്ലാതെ ഇത്തരമൊരു സംഭവം ഉണ്ടായത് സമൂഹത്തെ ഞെട്ടിച്ചു.



