ശോശാമ്മ ജോർജ് ( ലില്ലിക്കുട്ടി – 68 ) ഡിട്രോയിറ്റിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു
ഡിട്രോയിറ്റ് : ശോശാമ്മ ജോർജ് ( ലില്ലിക്കുട്ടി – 69 ) മിഷിഗൺ ഡിട്രോയിറ്റിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . പരേതനായ പി.എം ജോർജിന്റെ സഹധർമണിയും,റാന്നി , കീകൊഴൂർ എരിത്തിക്കൽ കുടുമ്പാഗമാണ് പരേത. കഴിഞ്ഞ 40 വർഷമായി മിഷിഗൺ ഡിട്രോയിറ്റിൽ സ്ഥിര താമസമാക്കിയ ശോശാമ്മ ജോർജ് ജനുവരി 16 ന് തന്റെ വിശ്രമ വേളയിൽ താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ( ഷുഗറിന്റെ അളവ് കുറഞ്ഞതാണ് മരണ കാരണം ) . മക്കൾ : റെയ്‌ച്ചൽ – വിനി , എൽസ, ജോഷൻ . കൊച്ചുമക്കൾ : ജോനാഥൻ, ജേക്കബ് , ജോഷുവ.
മിഷിഗൺ ഡിട്രോയ്റ്റിലുള്ള ട്രോയ് ഇന്റർനാഷണൽ ചർച് ഓഫ് ഗോഡിൽ വെച്ച് ( 1285 E. Wattles Road, Troy, MI 48085) ജനുവരി 19 -നു ഞാറാഴ്ച വൈകിട്ട് 5 മണിക്ക് വ്യൂയിങ് സർവീസും, ജനുവരി 20 -നു തിങ്കൾ രാവിലെ 10 മണിക്ക് ഹോം ഗോയിങ് സർവീസും തുടർന്ന് വൈറ്റ് ചാപ്പൽ സെമിത്തേരിയിൽ സംസ്ക്കാര ശ്രുശൂഷയും നടക്കും
കൂടുതൽ വിവരങ്ങൾക്ക്: സാമുവേൽകുട്ടി ഏബ്രഹാം – 586 604 6989 , റവ . ജോയ് ജോൺ – 313 737 9834
വാർത്ത : പ്രസാദ് തീയാടിക്കൽ


