വാഹന അപകടത്തിൽ മരണപെട്ട ജ്യോതി മാത്യുവിന്റെ സംസ്കാരം ഞായറാഴ്ച
തിരുവല്ല : വാഹന അപകടത്തിൽ മരണപെട്ട മലയാളി നേഴ്സ് ജ്യോതി മാത്യുവിന്റെ സംസ്കാരം ഞായറാഴ്ച (19/1/2020) 2:00pm ന് തിരുവല്ല -കുറ്റപ്പുഴ അണ്ണവട്ടം എബനേസർ മാർതോമ പള്ളിയിൽ നടത്തപെടുന്നതാണ്.
അറാർ -സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അറാറിനടുത്ത് ഒഖീല എന്ന സ്ഥലത്ത് ( 25-12-2019) ബുധൻ ഉണ്ടായ വാഹനാപകടത്തിൽ തിരുവല്ല പായിപ്പാട് ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു മരണപ്പെട്ടു, മൂന്നു വർഷമായി ഓഖീലയിൽ ഉള്ള ഡിസ്പെൻസറിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ജോലിയുടെ കോൺട്രാക്ട് രണ്ടു മാസം കൂടി യുള്ളത് അവസാനിചാൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാൻ തീരുമാനിചിരിക്കുക ആയിരുന്നു എന്ന് സഹപ്രവർത്തകർ പറഞ്ഞു. അതിനിടയിൽ ആണ് ദാരുണമായ അന്ത്യം സംഭവിച്ചത്.കോയിക്കൽ മാത്യു – തെയ്യമ്മ ദമ്പതികളുടെ മകളാണ് മരണപ്പെട്ട ജ്യോതി.
മാത്യുവാണ് ഭർത്താവ് , മക്കളില്ല
ഇപ്പോൾ ഒഖില ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അറാർ പ്രവാസി സംഘം രക്ഷാധികാരി സമിതി അംഗം ബക്കർ കരുമ്പയുടെ നേതൃത്വത്തിൽ സക്കീർ താമരത്, അയൂബ് തിരുവല്ല, അനു ജോൺ തുടങ്ങിയവരുടെ പ്രവർത്തനങ്ങളുടെ ഭലമായി 17/01/2020 വെള്ളിയാഴ്ച ബോഡി കയറ്റി 18/01/2020 ശനിയാഴ്ച നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി.


