ബൈബിളിന് ഇറക്കുമതി ചുങ്കമില്ല:ട്രമ്പിന്റെ തീരുമാനം പ്രശംസനീയം
provision Aug 15
വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ ചുമത്താൻ പോകുന്ന കനത്ത ഇറക്കുമതി ചുങ്കത്തിൽ നിന്നും ബൈബിളിനെ ട്രംപ് ഭരണകൂടം ഒഴിവാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ ബൈബിൾ പ്രസിദ്ധീകരിക്കപ്പെടുന്നതു ചൈനയിൽ നിന്നാണ്. ഇറക്കുമതി നികുതി ബൈബിളില്‍ മേല്‍ ഏർപ്പെടുത്തുന്നത് ബൈബിള്‍ ലഭ്യത കുറയുന്നതിന് തന്നെ വഴിവെക്കുമെന്ന് അമേരിക്കയിലെ പ്രസാധകർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബൈബിള്‍ അടക്കമുള്ള ഏതാനും ഗ്രന്ഥങ്ങളുടെ മേല്‍ ചുമത്താനിരിന്ന നികുതി ഒഴിവാക്കിയത്. ഒട്ടനവധി ക്രൈസ്തവ നേതാക്കൾ ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ചു.


