ജോയ്സ് ചാക്കോ നിത്യതയിൽ
അടൂർ: ഐപി സി സംസ്ഥാന മുൻ ട്രഷറാർ കടമ്പനാട് കൃപാലയത്തിൽ ജോയ്സ് ചാക്കോ(86) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ദീർഘകാലം ഹൈസ്ക്കൂൾ അധ്യാ പകനായിരുന്ന അദ്ദേഹം ജോലിയോടൊപ്പം സണ്ടേസ്കൂൾ, സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഐ പി സി സണ്ടേസ്ക്കൂൾ അസോസിയേഷൻ്റെ അസോസിയേറ്റ് സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടിലധികം സേവനം അനുഷ്ഠിച്ചു. അദ്ദേഹമാണ് ഐപിസി സണ്ടേസ്ക്കൂളിൽ ഇന്ന് കാണുന്ന പരീക്ഷാ രീതികൾക്ക് തുടക്കം കുറിച്ചത്. കേരളാ സ്റ്റേറ്റ്, ജനറൽ കൗൺലുകളിൽ ദീർഘകാലം അംഗമായിരുന്നു. ഐ പി സി യിലെ സഭാപ്രവർത്തനങ്ങളുടെ വളർച്ചയ്ക്ക് ഒരു തിരുത്തൽ ശക്തിയായി നിലകൊണ്ടു. ഐ പി സി കടമ്പനാട് സഭയുടെ പ്രവർത്തനങ്ങളിൽ ഏറെ പ്രയത്നിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ : ലില്ലി കുട്ടി (റിട്ട. അധ്യാപിക), മക്കൾ: പാസ്റ്റർ വിൽസൻ ജോയ്സ് (പോണ്ടിച്ചേരി), നെൽസൻ ജോയ്സ്.മരുമക്കൾ: മോളി, ലിസി.


