കെ.ജെ ഈപ്പന്‍ ജോസഫ് -74) ന്യൂയോർക്കിൽ നിര്യാതനായി.
provision Apr 06
ന്യു യോക്ക്: നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫ് (കെ.ജെ. ഈപ്പന്‍-74) ന്യു യോര്‍ക്കില്‍ നിര്യാതനായി. കോവിഡുമായി ബന്ധപ്പെട്ട് അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ലൊംഗ് ഐലന്‍ഡില്‍ വിന്‍ ത്രോപ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതാണ്. ഇന്നലെ ശ്വാസ തടസം വന്നു. പിന്നീട് ഹ്രുദയാഘാദത്തെ തുടര്‍ന്നാണു മരണം.
നാട്ടില്‍ പി ആന്‍ഡ് ടിയില്‍ നിന്നു റിട്ടയര്‍ചെയ്തതാണ്. ഭാര്യ ആലീസ് ഈപ്പന്‍ നെടുമ്പ്രം മുളമൂട്ടില്‍ കുടുംബാംഗം. മക്കള്‍: അരുണ്‍, തരുണ്‍, വരുണ്‍.


