LOADING

Type to search

CHRISTIAN NEWS USA NEWS

ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം അറ്റ്ലാന്റായിൽ

provision Aug 03

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം സെപ്റ്റബർ 13 വെള്ളി മുതൽ 15 ഞായർ വരെ അറ്റ്ലാന്റാ ലോറൻസ് വിൽ പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ച് നടത്തപ്പെടും. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഡോ. എബി പീറ്റർ മുഖ്യ പ്രഭാഷണം നടത്തും.

അറ്റ്ലാന്റാ ഐ.പി.സി ആതിഥ്യം വഹിക്കുന്ന കൺവൻഷനിൽ സെമിനാർ, വി.ബി.എസ്, മിഷൻ ചലഞ്ച്, യുവജന സമ്മേളനം, സഹോദരി സമ്മേളനം, ഉണർവ്വ് യോഗം, സംയുക്ത ആരാധന തുടങ്ങിയവ ഉണ്ടായിരിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി അതിഥി പ്രാസംഗികർ ക്ലാസുകൾ എടുക്കും. റീജിയൻ മ്യൂസിക് ക്വയർ പ്രെയ്സ് ആൻറ് വർഷിപ്പ് ശുശ്രൂഷകൾ നടത്തും.

പാസ്റ്റർ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബെൻ ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്സാണ്ടർ ജോർജ്‌ (ട്രഷറാർ) എന്നിവരാണ് റീജീയൻ ഭാരവാ ഹികൾ. ഫ്ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

വാർത്ത: നിബു വെള്ളവന്താനം

 

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.