ആരാധനാമദ്ധ്യേ കുഴഞ്ഞുവീണു ജോസ് കറവൂർ (54) മരണപ്പെട്ടു.
provision Jun 06
ആരാധനാമദ്ധ്യേ കുഴഞ്ഞുവീണു ജോസ് കറവൂർ (54) മരണപ്പെട്ടു.
ഷാർജ: പത്തനാപുരം കറവൂർ സ്വദേശിയും, ശാലേം അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസിയുമായ ജോസ് കറവൂർ (54) ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഷാർജവർഷിപ്പ് സെന്ററിൽ വെച്ച് നടന്ന സഭാ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്ത് വരവെ സഭാമദ്ധ്യേ കുഴഞ്ഞുവീഴുകയും, ഉടൻ തന്നെ ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അന്ത്യം സംഭവിക്കുക യായിരുന്നു. ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. സംസ്കാരം പിന്നീട് കേരളത്തിൽ വെച്ച് നടക്കും.
ഭാര്യ: സിസി. ജോസ്-സിസി ദമ്പതികൾക്ക് രണ്ട് പെണ്മക്കൾ ഉണ്ട്.
വാർത്ത : പൗർവിഷൻ യൂ സ് എ


